പൂരത്തിനിടെ ആനയിടഞ്ഞു; ഒന്നാം പാപ്പാനെ കുത്തിയശേഷം വലിച്ചെറിഞ്ഞു, ഗുരുതര പരിക്ക്

Sunday 26 November 2023 10:38 PM IST

തൃശൂർ: കുന്നംകുളം കോട്ടിയാട്ടുമുക്ക് പൂരത്തിൽ ആനയിടഞ്ഞത് പരിഭ്രാന്തി പരത്തി. കൊണാർക്ക് കണ്ണൻ എന്ന ആനയാണ് ഇടഞ്ഞത്. ആന ഒന്നാം പാപ്പാനെ കുത്തിയശേഷം വലിച്ചെറിഞ്ഞു. ആനയുടെ ആക്രമണത്തിൽ ഒന്നാം പാപ്പാനായ സജിയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. പൂരം കഴിഞ്ഞ് ചമയം അഴിക്കുന്നതിനിടെ മങ്ങാട് പുളിഞ്ചോട് വച്ചായിരുന്നു ആനയിടഞ്ഞത്.

പരിക്കേറ്റ പാപ്പാനെ തൃശൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടഞ്ഞ ആനയെ തളച്ചു. സ്ഥലത്ത് പൊലീസെത്തി ആളുകളെ നിയന്ത്രിച്ച് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.