കെ.എസ്.ആർ.ടി.സിയിലെ ശമ്പളം ഇന്നു നൽകുമെന്ന് സർക്കാർ; ഹർജി മാറ്റി

Tuesday 28 November 2023 12:00 AM IST

കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഒക്ടോബറിലെ ശമ്പളം നൽകാൻ തുക കൈമാറിയെന്നും ശമ്പളം ഇന്നു വിതരണം ചെയ്യുമെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പത്താം തീയതിക്കകം ശമ്പളം നൽകണമെന്ന കോടതിയുത്തരവു പാലിച്ചില്ലെന്നാരോപിച്ച് ജീവനക്കാരൻ ആർ. ബാജിയടക്കമുള്ളവർ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് സർക്കാർ വിശദീകരണം. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി നാളെ (ബുധൻ ) പരിഗണിക്കാൻ മാറ്റി.