അദാലത്തിന് തുടക്കം

Wednesday 29 November 2023 12:58 AM IST

മരട്: നഗരസഭയിലെ എൻജിനിയറിംഗ്, ഹെൽത്ത്, റവന്യൂ വിഭാഗങ്ങളിലെ ഫയലുകൾ തീർപ്പു കല്പിക്കുന്നതിനായുള്ള അദാലത്തിന് തുടക്കം കുറിച്ചു. കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മിസനിൽ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.ഡി.രാജേഷ്, റിനി തോമസ്, മിനി ഷാജി, ബിനോയ് ജോസഫ്, ശോഭാ ചന്ദ്രൻ, കൗൺസിലർമാരായ പി.ജെ.ജോൺസൺ, സിബി സേവ്യർ, ചന്ദ്രകലാധരൻ, അജിത നന്ദകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. അദാലത്തിൽ 260 ഫയലുകൾ തീർപ്പാക്കി. 46 പേർക്ക് ചെയർമാന്റെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം നൽകി.