ജന പഞ്ചായത്ത് സമ്മേളനം

Wednesday 29 November 2023 12:21 AM IST

മരട്: എൻ.ഡി.എ മരട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന പഞ്ചായത്ത് സമ്മേളനം സംഘടിപ്പിച്ചു. ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ എൻ.എൽ. ജയിംസ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ടി.ബി. ശിവപ്രസാദ് അദ്ധ്യക്ഷനായി. ബി.ജെ.പി എറണാകുളം മേഖലാ സെക്രട്ടറി പി.എൽ. ബാബു മുഖ്യപ്രാസംഗികനായി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഇ.വി. മനോജ്, ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി പി.ബി. സുജിത്ത്, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി.എൻ. ഉദയൻ, കെ.കെ. റോഷൻകുമാർ, കർഷക മോർച്ച ജില്ലാ ഉപാദ്ധ്യക്ഷൻ കെ.കെ. മുരളീധരൻ, ജില്ലാ കമ്മിറ്റി അംഗം സഹജഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.