സംസ്ഥാന സമിതിയിലുൾപ്പെടുത്തി
Wednesday 29 November 2023 12:09 AM IST
തിരുവനന്തപുരം:തിരുവനന്തപുരത്തുനിന്ന് ആർ.പ്രദീപിനേയും എറണാകുളത്തെ പത്മജ എസ്. മേനോനും ഉൾപ്പെടെ നാലുപേരെ കൂടി ബി.ജെ.പി. സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയതായി ജനറൽ സെക്രട്ടറി ജോർജ്ജ് കുര്യൻ അറിയിച്ചു. പി.പി.സജീവ്, എം.നാരായണ ഭട്ട് എന്നിവരാണ് മറ്റുരണ്ടുപേർ. കൂടാതെ വി.രവീന്ദ്രൻ, പി.കെ. രവീന്ദ്രൻ, ഓമനക്കുട്ടൻ, ചിത്രാലയം രാധാകൃഷ്ണൻ എന്നിവരെ സംസ്ഥാന കൗൺസിലിലേക്കും ഉൾപ്പെടുത്തി. ഇൻഡസ്ട്രിയൽ സെൽ സംസ്ഥാന കോ കൺവീനറായി ജി.സജികുമാറിനെ നിയമിച്ചു.