ഡ്യൂട്ടിക്കിടെ അപകടം; പൊലീസുകാർക്ക് സുഖപ്പെടും വരെ അവധി
Wednesday 29 November 2023 4:38 PM IST
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടിക്കിടെ അപകടം പറ്റിയാൽ അത് സുഖപ്പെടും വരെ പൂർണ്ണ ശമ്പളത്തോടെ അവധി അനുവദിക്കും. ഇതിനായി സർവീസ് ചട്ടത്തിൽ ഭേദഗതി വരുത്തി. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും അവധി അനുവദിക്കുക. ഒറ്റത്തവണയായി ആറ് മാസത്തിലധികം അവധി അനുവദിക്കേണ്ടി വന്നാൽ അക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും. അവധി കാലയളവിൽ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കും. ഇതിന് നിയമ പ്രാബല്യം കൊണ്ടുവരുന്നതിനായാണ് സർവീസ് ചട്ടഭേദഗതി.