കുസാറ്റ് ദുരന്തം: ചികിത്സയിൽ ഏഴുപേർ മാത്രം
Wednesday 29 November 2023 12:10 AM IST
കൊച്ചി: കുസാറ്റിൽ തിക്കിലും തിരക്കിലും നാലുപേർ മരിക്കാനിടയായ സംഭവത്തിൽ ഇനി ചികിത്സയിലുള്ളത് 7പേർ മാത്രം. 4പേർ ഐ.സി.യുവിലാണ്. ഒരാൾ കളമശേരി മെഡിക്കൽ കോളേജിലും 2പേർ ആസ്റ്റർ മെഡ്‌സിറ്റിയിലും മറ്റൊരാൾ ഇടപ്പള്ളി കിൻഡർ ആശുപത്രിയിലും.
3 പേർ വാർഡുകളിലാണ് ചികിത്സയിലുള്ളത്. ഒരാൾ രാജഗിരി ആശുപത്രിയിലും ഒരാൾ കിൻഡറിലും കളമശേരി മെഡിക്കൽ കോളേജിൽ ഒരാൾ ശസ്ത്രക്രിയയ്ക്കുശേഷം നിരീക്ഷണത്തിലുമുണ്ട്.