എഫ്.ഇ 550 ഡി ടി.എം.ടി ബാറുകൾ വിപണിയിൽ

Wednesday 29 November 2023 12:39 AM IST

കൊച്ചി: കേരളം, തമിഴ്‌നാട്, കർണാടകം, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ കൂടുതൽ കരുത്തും ഗുണമേന്മയുമുള്ള എഫ്.ഇ 550 ഡി.ടി.എം.ടി ബാറുകൾ പുൾകിറ്റ് ടി.എം.ടി വിപണിയിലിറക്കി.

തീരപ്രദേശങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ പ്രത്യേകം രൂപകല്പന ചെയ്ത എപ്പോക്‌സി കോട്ടഡ് സ്റ്റീലാണിതെന്ന് പുൾകിറ്റ് ടി.എം.ടി ഡയറക്ടർ ഭരത് ഗാർഗ് പറഞ്ഞു. കൂടുതൽ ഈട് നിൽക്കുന്നതും തുരുമ്പിനെ പ്രതിരോധിക്കാൻ ശേഷിയുള്ളതുമായതിനാൽ തീരദേശങ്ങളിലെ നിർമാണ പ്രവൃത്തികൾക്ക് അനുയോജ്യവുമാണെന്ന് അദ്ദേഹം പറഞ്ഞു.