അന്യസംസ്ഥാന തൊഴിലാളി: ഫിക്കി ചർച്ച

Wednesday 29 November 2023 12:00 AM IST

തിരുവനന്തപുരം: ഫെഡറേഷൻ ഒഫ് ചേംബർ ഒഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രിയുടെ (ഫിക്കി) നേതൃത്വത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെയും കുടുംബങ്ങളുടേയും ക്ഷേമം ഉറപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച സംഘടിപ്പിച്ചു. ധനകാര്യവകുപ്പ് സ്പെഷ്യൽ സെക്രട്ടറി കേശവേന്ദ്ര കുമാർ ഉദ്ഘാടനം ചെയ്തു. ഫിക്കി സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ഡോ.എം.ഐ.സഹദുള്ള അദ്ധ്യക്ഷനായി. ഓൾ ഇന്ത്യ ഓർഗനൈസേഷൻസ് ഒഫ് എംപ്ലോയേഴ്സ്, ഐ.എൽ.ഒ, സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡെവലപ്‌മെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.