91-ാമത് ശിവഗിരി തീർത്ഥാടനം: കായിക മത്സരങ്ങൾ 16ന് തുടങ്ങും

Wednesday 29 November 2023 4:03 AM IST

ശിവഗിരി: 91-മത് ശിവഗിരി തീർത്ഥാടനമഹാമഹത്തോടനുബന്ധിച്ചുള്ള കായിക മത്സരങ്ങൾ ഡിസംബർ 16ന് തുടങ്ങും. തീർത്ഥാടന കപ്പിന് വേണ്ടിയുള്ള അഖില കേരള സീനിയർ കബഡി മത്സരം 16നും കല്ലമ്പലത്തുനിന്നും ആരംഭിച്ച് ശിവഗിരിയിൽ സമാപിക്കുന്ന അഖില കേരള മാരത്തോൺ മത്സരം 17നും സംസ്ഥാന ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷന്റെ അംഗീകാരത്തോടെയുള്ള അഖില കേരള ജൂനിയർ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് 24നും നടത്താൻ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കായിക മത്സരകമ്മിറ്റി യോഗം തീരുമാനിച്ചു. മത്സരത്തിൽ പങ്കെടുക്കുന്നവർ ഷട്ടിൽ ബാഡ്മിന്റൺ (ഗൗതം ശ്രീകുമാർ 9995486453), കബഡി മത്സരം (കണ്ണൻ ആർ. രമേഷ് 9037288431), മാരത്തോൺ (വക്കം അജിത്ത് 9447397699), കോ- ഓർഡിനേറ്റർ (ശിവരാമകൃഷ്ണൻ 9995885201) എന്നിവരുമായി ബന്ധപ്പെടണമെന്ന് തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അറിയിച്ചു.

Advertisement
Advertisement