അനധികൃത മദ്യകച്ചവടത്തിനെതിരെ പരാതി, യുവാവിന്റെ കാൽ തല്ലി ഒടിച്ചു

Wednesday 29 November 2023 12:48 AM IST

ആലപ്പാട്: അനധികൃത മദ്യക്കച്ചവടത്തിനെതിരെ എക്സൈസിന് പരാതി നൽകിയയാളുടെ കാൽ തല്ലിയൊടിച്ചതായി പരാതി. ശ്രായിക്കാട് 6-ാം വാർഡ് ഗ്രാമപഞ്ചായത്തംഗം മായയുടെ ഭർത്താവ് ശ്രായിക്കാട് പുതുമണ്ണേൽ അഭിലാഷാണ് (48) പരാതിക്കാരൻ. പുതുവീട്ടിൽ ശശികുമാർ അനധികൃത മദ്യകച്ചവടം നടത്തുന്നതായി ആരോപിച്ച് ഗ്രാമപഞ്ചായത്തംഗം പരാതി നൽകിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ശശികുമാറും കണ്ടാൽ അറിയുന്ന രണ്ടുപേരും ചേർന്ന് ഇന്നലെ രാത്രി 7.15ന് പതിയിരുന്ന് ആക്രമിച്ചതായി പരാതിയിൽ പറയുന്നു. കാലിന് പൊട്ടലേറ്റ അഭിലാഷ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഓച്ചിറ പൊലീസ് അന്വേഷണം ആരംഭിച്ചു.