ലെെൻ മാറ്റുന്നതിനിടെ ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം; സംഭവം പത്തനംതിട്ടയിൽ

Wednesday 29 November 2023 6:39 PM IST

പത്തനംതിട്ട: കെ എസ് ഇ ബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കൊട്ടാരക്കര കുളക്കട സ്വദേശി വിനീത് (35) ആണ് മരിച്ചത്. പത്തനംതിട്ട ഏനാദിമംഗലം തോട്ടപ്പാലത്ത് വെെകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്.

ഒരുവശത്തേയ്ക്ക് ചരിഞ്ഞ കെ എസ് ഇ ബി പോസ്റ്റിൽ നിന്ന് ലെെൻ മാറ്റുന്നതിനിടെ ജീവനക്കാരന് ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.