കണ്ണൂർ വി.സി പുനർനിയമനം : ഇന്ന് വിധി

Thursday 30 November 2023 12:08 AM IST

ന്യൂഡൽഹി : കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായുള്ള ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്ത ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാഡമിക് കൗൺസിൽ അംഗം ഷിനോ പി. ജോസ് എന്നിവരാണ് കോടതിയെ സമീപിച്ചത്. അറുപത് കഴിഞ്ഞവർക്ക് എങ്ങനെ പുനർനിയമനം നൽകുമെന്ന് വാദം കേൾക്കവെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു. പുനർനിയമനത്തിന് പ്രായം അടക്കം മാനദണ്ഡങ്ങൾ ബാധകമല്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി.

Advertisement
Advertisement