കയർ ബോർഡിന് അവാർഡ്
Thursday 30 November 2023 1:13 AM IST
കൊച്ചി: ഡൽഹിയിൽ സമാപിച്ച ഇന്ത്യ ഇന്റർനാഷ്ണൽ ട്രേഡ് ഫെയറിൽ കയർ ബോർഡിന് മികച്ച എക്സിബിറ്റർക്കുള്ള സ്വർണപ്പതക്കം. കഴിഞ്ഞ വർഷം രജത പതക്കമാണ് ലഭിച്ചിരുന്നത്. വിദേശത്ത് നിന്നുള്ള എക്സിബിറ്റർമാർ അടക്കമുള്ളവർ ഉൾപ്പെട്ട മേളയിൽ പുരസ്കാരം ലഭിച്ചത് അഭിമാനകരമാണെന്ന് കയർ ബോർഡ് അധികൃതർ പറഞ്ഞു. ഇന്ത്യ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷൻ സി.എം.ഡി പ്രദീപ് സിംഗ് ഖരോലയിൽ നിന്ന് കയർബോർഡ് ചെയർമാൻ ഡി.കുപ്പുരാമുവും സെക്രട്ടറി ജെ.കെ. ശുക്ളയും അവാർഡ് സ്വീകരിച്ചു.