ഐ.സി​.എൽ ഫിൻകോർപ് നോൺ​ കൺ​വേട്ടി​ബി​ൾ ഡി​ബഞ്ചറുകൾ പുറത്തി​റക്കി​

Thursday 30 November 2023 1:55 AM IST
ഐ.സി​.എൽ ഫിൻകോർപ് നോൺ​ കൺ​വേട്ടി​ബി​ൾ ഡി​ബഞ്ചറുകൾ പുറത്തി​റക്കുന്ന വാർത്താ സമ്മേളനത്തി​ൽ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ അഡ്വ. കെ .ജി അനിൽകുമാർ, സി​.ഇ.ഒയും മുഴുവൻ സമയ ഡയറക്ടറുമായ ഉമ ദേവി അനിൽകുമാർ, ഡയറക്ടർ സി​,എസ്. ഷിന്റോ സ്റ്റാൻലി, ചീഫ് ഫി​നാൻസിംഗ് ഓഫീസർ മാധവൻ കുട്ടി, കമ്പനി​ സെക്രട്ടറി​ വിശാഖ് എന്നിവർ സംസാരിക്കുന്നു

കൊച്ചി​: പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഐ.സി​.എൽ ഫിൻകോർപ് പുറത്തി​റക്കിയ​ നോൺ​ കൺ​വേട്ടി​ബി​ൾ ഡി​ബഞ്ചറുകൾക്ക് (എൻ.സി​.ഡി​) നി​ക്ഷേപകരി​ൽ നി​ന്ന് മി​കച്ച പ്രതി​കരണം.

നിക്ഷേപകർക്ക് ആകർഷകമായ ആദായ നിരക്കും ഫ്ലെക്സിബിൾ കാലാവധിയും ഉറപ്പാക്കുന്ന

ഐ.സി​.എൽ ഫി​ൻകോർപ് നി​ക്ഷേപത്തി​ലൂടെ 68 മാസത്തിൽ നിക്ഷേപം ഇരട്ടിയാകും.

എല്ലാത്തരം നിക്ഷേപകർക്കും പങ്കെടുക്കാനാവുന്ന രീതിയിലുള്ള ഇഷ്യൂവി​ൽ 1000 രൂപ മുഖവിലയുള്ള ഇഷ്യൂ ഡിസംബർ 11 വരെ ലഭ്യമാണ്. ഏറ്റവും മിനിമം അപ്ലിക്കേഷൻ തുക 10,000 രൂപയാണ് .

60 മാസത്തേക്ക് 12.50%, 36 മാസത്തേക്ക് 12.00%, 24 മാസത്തേക്ക് 11.50%, 13 മാസത്തേക്ക് 11.00% എന്നിങ്ങനെയാണ് ഓരോ കാലയളവിലെയും ഉയർന്ന പലിശ നിരക്ക്. 10 ഓപ്ഷനുകളെ കുറിച്ചും കൂടുതൽ അറിയുവാനും ഇഷ്യൂ ഘടന മനസ്സിലാക്കുന്നതിനും നിക്ഷേപകർക്ക് www.iclfincorp.com ൽ നിന്ന് ഇഷ്യൂ പ്രോസ്പെക്ടസ് ഡൗൺലോഡ് ചെയ്യാം. അപേക്ഷാ ഫോറം ഇതേ വെബ്സൈറ്റിൽ ലഭിക്കും. നിക്ഷേപകർക്ക് അടുത്തുള്ള ഐസിഎൽ ഫിൻകോർപ്പ് ബ്രാഞ്ച് സന്ദർശിക്കുകയോ 1800 31 333 53, +91 85890 01187, +91 85890 20137, 85890 20186 എന്നീ നമ്പറുകളിൽ വിളിക്കുകയോ ചെയ്യാം.

ഇഷ്യൂവിലൂടെ സമാഹരിക്കുന്ന പണം ഗോൾഡ് ലോൺ സേവനം കൂടുതൽ ശാക്തീകരിക്കുവാനും ഏറ്റവും നൂതനമായ സാമ്പത്തിക സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുവാനും ഉപയോഗിക്കുവാനാണ് ഐ.സി​.എൽ ഫിൻകോർപ് ലക്ഷ്യമിടുന്നത് .

ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ അഡ്വ. കെ. ജി. അനിൽകുമാറിന്റെ നേതൃത്വത്തി​ൽ മൂന്ന് പതിറ്റാണ്ടിലേറെയായി 250 ലേറെ ബ്രാഞ്ചുകളിലായി പ്രവർത്തിക്കുന്നഐ.സി​.എൽ ഫിൻകോർപ്പിന്, കേരളത്തിനുപുറമെ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ശക്തമായ സാന്നിദ്ധ്യമുണ്ട്.

ഗോൾഡ് ലോൺ, ഹയർ പർച്ചേസ് ലോൺ, ഇൻവെസ്റ്റ്മെൻറ്സ്, ബിസിനസ്സ് ലോൺ, തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങൾ ICL ഫിൻകോർപ് ലഭ്യമാക്കുന്നു. കൂടാതെ, ട്രാവൽ & ടൂറിസം, ഫാഷൻ, ഹെൽത്ത് ഡയഗ്‌നോസ്റ്റിക്‌സ്, ചാരിറ്റബിൾ ട്രസ്റ്റുകൾ തുടങ്ങിയ മറ്റ് മേഖലകളിലും ഗ്രൂപ്പിന് ശക്തമായി സാന്നിദ്ധ്യമുണ്ട്.

കാപ്ഷൻ

ഐ.സി​.എൽ ഫിൻകോർപ് നോൺ​ കൺ​വേട്ടി​ബി​ൾ ഡി​ബഞ്ചറുകൾ പുറത്തി​റക്കുന്ന വാർത്താ സമ്മേളനത്തി​ൽ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ അഡ്വ. കെ .ജി അനിൽകുമാർ, സി​.ഇ.ഒയും മുഴുവൻ സമയ ഡയറക്ടറുമായ ഉമ ദേവി അനിൽകുമാർ, ഡയറക്ടർ സി​,എസ്. ഷിന്റോ സ്റ്റാൻലി, ചീഫ് ഫി​നാൻസിംഗ് ഓഫീസർ മാധവൻ കുട്ടി, കമ്പനി​ സെക്രട്ടറി​ വിശാഖ് എന്നിവർ സംസാരിക്കുന്നു

Advertisement
Advertisement