19 പൈസ വൈദ്യുതി സർചാർജ്ജ് തുടരും
Thursday 30 November 2023 4:40 AM IST
തിരുവനന്തപുരം: വൈദ്യുതിക്ക് ഡിസംബറിലും 19 പൈസ സർച്ചാർജ് തുടരും. കെ.എസ്.ഇ.ബി സ്വന്തംനിലയ്ക്ക് യൂണിറ്റിന് 10 പൈസയും റെഗലേറ്ററി കമ്മിഷൻ അനുവദിച്ച ഒമ്പതുപൈസയുമാണ് ഈടാക്കുന്നത്. അടുത്തിടെ കൂട്ടിയ നിരക്കിന് പുറമേയാണ് സർച്ചാർജും ഈടാക്കുന്നത്. ഒക്ടോബർവരെ വൈദ്യുതി വാങ്ങുന്നതിനുണ്ടായ അധികച്ചെലവാണ് ഡിസംബറിൽ സർച്ചാർജ് ആയി ഈടാക്കുന്നത്. 85.08 കോടിയാണ് അധികച്ചെലവ്.