തിരുവനന്തപുരത്ത് നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളും പോയത് കന്യാകുമാരിയില്‍, കണ്ടെത്തി പൊലീസ്

Thursday 30 November 2023 7:57 AM IST

തിരുവനന്തപുരം: വട്ടപ്പാറയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളേയും കണ്ടെത്തി പൊലീസ്. കന്യാകുമാരിയില്‍ നിന്നാണ് ആണ്‍കുട്ടികളെ കണ്ടെത്തിയത്. കുട്ടികളുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തിയത്.

വട്ടപ്പാറ എല്‍.എം.എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മൂന്ന് പേരും. രാവിലെ സ്‌കൂളിലേക്ക് പോയ മൂന്ന് ആണ്‍കുട്ടികളേയാണ് കാണാതായത്.രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടികള്‍ രാത്രി വൈകിയും തിരിച്ചെത്താത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കി.

കുട്ടികള്‍ സ്വന്തം ഇഷ്ട്പ്രകാരം വീട് വിട്ട് പോയതാകാനാണ് സാദ്ധ്യതയെന്നാണ് പൊലീസ് ആദ്യം മുതല്‍ പറയുന്നത്.