യുഎഇയിലെ പ്രവാസികൾക്ക് സന്തോഷ വാർത്ത; അടുത്ത മാസം മുതൽ വലിയ ചെലവ് കുറഞ്ഞുകിട്ടും, വമ്പൻ പ്രഖ്യാപനം
അബുദാബി: യു എ ഇ നിവാസികൾക്ക് വലിയ ആശ്വാസമേകുന്ന വമ്പൻ പ്രഖ്യാപനവുമായി ഭരണകൂടം. അടുത്ത മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ദുബായിൽ വിവിധയിനം ഇന്ധനങ്ങളാണ് ലഭിക്കുന്നത്.
ഇവയിൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.96 ദിർഹമായി കുറയും. നവംബറിൽ ഇത് 3.03 ദിർഹമായിരുന്നു. സ്‌പെഷ്യൽ 95 പെട്രോളിന് ലിറ്ററിന് 2.85 ദിർഹമാണ് പുതിയ വില. 2.92 ദിർഹമായിരുന്നു നവംബറിലെ വില. ഇ പ്ളസ് 91 പെട്രോളിന് ലിറ്ററിന് 2.77 ദിർഹമാണ് ഡിസംബറിലെ വില. ഡീസൽ ലിറ്ററിന് 3.19 ദിർഹമാണ്. 3.42 ദിർഹമായിരുന്നു നവംബറിൽ.
2015 ഓഗസ്റ്റിൽ പ്രഖ്യാപിച്ച ഡീറെഗുലേഷൻ പോളിസിയുടെ ഭാഗമായി യുഎഇ എല്ലാ മാസാവസാനത്തിലും പ്രാദേശിക ഇന്ധന റീട്ടെയിൽ നിരക്കുകൾ പരിഷ്കരിക്കാറുണ്ട്. ആഗോള നിരക്കുകൾക്കൊപ്പം രാജ്യത്തെ ഇന്ധന നിരക്കുകൾ അനുപാതത്തിൽ എത്തിക്കുന്നതിന് വേണ്ടിയാണിത്.
പെട്രോൾ വിലയിലെ കുറവ് സെയിൽസ്, ഗതാഗതം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് വലിയ ആശ്വാസമാണ്. പ്രത്യേകിച്ചും പ്രവാസികൾക്ക്.