എൻ.ആർ.ഐ ക്ഷേമ പദ്ധതികളുമായി ബജാജ് അലയൻസ് ലൈഫ്

Friday 01 December 2023 12:28 AM IST

കൊച്ചി: ദീർഘകാല നിക്ഷേപത്തിന് പ്രവാസികളെ സഹായിക്കുന്ന പദ്ധതികൾ ബജാജ് അലയൻസ് ലൈഫ് ഇൻഷ്വറൻസ് അവതരിപ്പിച്ചു. നിക്ഷേപം, സേവിംഗ്‌സ്, റിട്ടയർമെന്റ് പ്ലാനുകളിൽ സുഗമവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പുവരുത്തുന്നതായി ചീഫ് ഓപ്പറേഷൻസ് ഓഫീസർ രാജേഷ് കൃഷ്ണൻ പറഞ്ഞു. യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ, യൂറോപ്പ്, യു.എസ് എന്നിവിടങ്ങളിലെ മെഡിക്കൽ ടെസ്റ്റ് സെന്ററുകളുമായി സഹകരിച്ച് മെഡിക്കൽ സേവനവും നല്കും. പോളിസിക്ക് മുമ്പുള്ള ആരോഗ്യപരിശോധന സുഗമമാക്കും. മെഡിക്കൽ സെന്ററിൽ പോകുന്ന അസൗകര്യം ഒഴിവാക്കി വീട്ടിൽ വൈദ്യപരിശോധന നടത്താനാകും.
സേവനങ്ങൾക്കായി ദുബായിൽ ടച്ച് പോയിന്റ് തുറന്നു. പ്രവാസികൾക്കുള്ള പദ്ധതികളിൽ ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോമുകളൊരുക്കി. സേവനങ്ങൾക്കായി എൻ.ആർ.ഐ ഡെസ്‌ക്ക്, കോൾ സെന്റർ, അസിസ്റ്റഡ്-സെൽഫ് സർവീസസ് ഓപ്ഷനുകൾ, വീഡിയോ കോൾ എന്നിവ ഒരുക്കിയിട്ടുണ്ട്. വാട്‌സാപ്പ്, ചാറ്റ്‌ബോട്ട് വഴിയും ബന്ധപ്പെടാം.

Advertisement
Advertisement