ആരോഗ്യശാസ്ത്ര സർവകലാശാല

Friday 01 December 2023 12:00 AM IST

ഓൺലൈൻ രജിസ്ട്രേഷൻ

2024 ജനുവരി 17ന് ആരംഭിക്കുന്ന എം.ഡി.എസ് ഡിഗ്രി പാർട്ട് രണ്ട് സപ്ലിമെന്ററി (2018 സ്‌കീം) പരീക്ഷയ്ക്ക് 8 മുതൽ 30 വരെയുള്ള തീയതികളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. സൂപ്പർ ഫൈനോടെ ജനുവരി 5 വരെ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.

ടൈംടേബിൾ
ജനുവരി 3 മുതൽ 10 വരെയുള്ള തിയതികളിൽ നടക്കുന്ന ആറാം സെമസ്റ്റർ ബി.എ.എസ്.എൽ.പി ഡിഗ്രി റഗുലർ/സപ്ലിമെന്ററി (2018 സ്‌കീം) തിയറി,​ ജനുവരി 3 മുതൽ 11 വരെയുള്ള തിയതികളിൽ നടക്കുന്ന അവസാന വർഷ ബി.ഡി.എസ് ഡിഗ്രി പാർട്ട് ഒന്ന് റഗുലർ ആൻഡ് സപ്ലിമെന്ററി (2010 ആൻഡ് 2016 സ്‌കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം
രണ്ടാം വർഷ ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി സപ്ലിമെന്ററി, ഒക്ടോബറിൽ നടന്ന ഒന്നാം വർഷ ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി സപ്ലിമെന്ററി, രണ്ടാം വർഷ ബി.എസ്‌സി മെഡിക്കൽ മൈക്രോ ബയോളജി സപ്ലിമെന്ററി (2014 ആൻഡ് 2016 സ്‌കീം), മൂന്നാം വർഷ ബി.എസ്‌സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി സപ്ലിമെന്ററി (2014 ആൻഡ് 2016 സ്‌കീം) എന്നി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.