കണ്ണൂർ സർവകലാശാല വാർത്തകൾ

Friday 01 December 2023 12:00 AM IST

പരീക്ഷ വിജ്ഞാപനം

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം.സി.എ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്) പരീക്ഷകൾക്ക് ഡിസംബർ 19 മുതൽ 22 വരെ പിഴയില്ലാതെയും 26 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം. വിജ്ഞാപനം വെബ്‌സൈറ്റിൽ.

2014 മുതൽ 2017 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള ഒന്നാം സെമസ്റ്റർ എം.സി.എ മേഴ്സി ചാൻസ് പരീക്ഷകൾക്ക് പിഴയില്ലാതെ ഡിസംബർ 19 മുതൽ 22 വരെയും പിഴയോടുകൂടി 26 വരെയും അപേക്ഷിക്കാം. വിജ്ഞാപനത്തിൽ പ്രതിപാദിച്ച പ്രകാരം ഫീസടച്ച് റീ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കണം. വിജ്ഞാപനം വെബ്‌സൈറ്റിൽ.

ടൈം ടേബിൾ

പഠനവകുപ്പുകളിലെ 2019 അഡ്മിഷൻ ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എം.എ/ എം.എസ്‌സി/ എം.സി.എ/ എൽ.എൽ.എം/ എം.ബി.എ ഡിഗ്രി, 2018 അഡ്മിഷൻ അഞ്ചാം സെമസ്റ്റർ എം.സി.എ ഡിഗ്രി (സി.സി.എസ്.എസ് 2015 സിലബസ്) സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.