മുഖ്യമന്ത്രിയും മന്ത്രിയും രാജിവെക്കണമെന്ന് ഹർജിക്കാർ

Friday 01 December 2023 12:35 AM IST

കണ്ണൂർ: കോടതി വിധി ഗവർണർക്കെതിരായ വിമർശനമായി കാണുന്നില്ലെന്ന് കണ്ണൂർ സർവകലാശാല വി.സി പുനർ നിയമനത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ച കെ.പി.സി.ടി.എ. കണ്ണൂർ മേഖലാ സെക്രട്ടറി ഷിനോ പി.ജോസ് പറഞ്ഞു. തങ്ങൾ ഉന്നയിച്ച ചട്ടപരമായ പ്രശ്നങ്ങളെക്കാളും നിയമനത്തിലെ ബാഹ്യ ഇടപെടലാണ് സുപ്രിംകോടതി പ്രധാനമായും ചൂണ്ടിക്കാട്ടിയത്. സർക്കാരിനെതിരേയാണ് കോടതി വിധിയുണ്ടായിരിക്കുന്നത്. ധാർമ്മികമായ ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും രാജിവെക്കണമെന്നും ഷിനോ പി ജോസ് പറഞ്ഞു.

Advertisement
Advertisement