നവകേരള സദസിൽ പരാതി നൽകാനെത്തി; യൂട്യൂബറെ സി പി എം പ്രവർത്തകർ കൈയേറ്റം ചെയ്തതായി പരാതി

Friday 01 December 2023 11:41 AM IST

മലപ്പുറം: നവകേരള സദസിൽ പരാതി നൽകാനെത്തിയ യൂട്യൂബറെ സി.പി.എം പ്രവർത്തകർ കൈയേറ്റം ചെയ്തതായി പരാതി. കെട്ടിട പെർമിറ്റ് ഫീസ് വർദ്ധിപ്പിച്ചതിനെതിരെ അരീക്കോട് നടന്ന നവകേരള സദസിൽ നിവേദനം നൽകാനെത്തിയ കുഴിമണ്ണ സ്വദേശി മുഹമ്മദ് നിസാറിന് നേരെയാണ് കൈയേറ്റം.

മാസ്റ്റർപീസെന്ന തന്റെ യുട്യൂബ് ചാനലിലൂടെ കെട്ടിട ഫീസ് വർദ്ധനവിൽ പ്രതിഷേധിച്ച് നിസാർ വീഡിയോ ചെയ്തിരുന്നു. ഇതിനു പിന്നാലെ നിസാറിനെതിരെ സൈബർ ആക്രമണം ഉണ്ടായി. തന്റെ നിയോജക മണ്ഡലത്തിലെ നവകേരള സദസിൽ ഫീസ് വർദ്ധനവിന് എതിരെ പരാതി നൽകുമെന്ന് വ്യക്തമാക്കി നിസാർ വീഡിയോയും ചെയ്തിരുന്നു. കൈയേറ്റത്തിനും ഫോണും മൈക്കും തട്ടിയെടുത്തതിനും നിസാർ അരീക്കോട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

അതേസമയം, വണ്ടൂരിൽ മു​ഖ്യ​മ​ന്ത്രി​ക്കു​ നേ​രെ​ ​ക​രി​ങ്കൊടി കാണിച്ച് പ്രതിഷേധിച്ച ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​രെ​ ​ഡി വൈ എ​ഫ്‌​ ഐ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​മ​ർ​ദ്ദിച്ചെന്ന് പരാതി ഉയർന്നു. ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​നി​യോ​ജ​ക​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​റ​ഹീം​ ​മൂ​ർ​ഖ​ൻ,​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​സി.പി.​ ​സി​റാ​ജ്,​ ​മ​ണ്ഡ​ലം​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​​പി. ​സ​ൽ​മാ​ൻ​ ​എ​ന്നി​വ​ർ​ക്കാ​ണ് ​സാ​ര​മാ​യി​ ​പ​രി​ക്കേ​റ്റ​ത്.​ ​മ​ർ​ദ്ദി​ക്കു​ന്ന​തി​ന്റെ​ ​സി​സി​ടി​വി​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പു​റ​ത്തുവന്നിട്ടുണ്ട്.