ഇന്ത്യൻ യുവനിരയോട് പൊരുതി നിൽക്കാൻ കഴിയാതെ ഓസ്ട്രേലിയ; നാലാം മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Friday 01 December 2023 10:49 PM IST

റാ​യ്പൂ​ർ​:​ ​ഓസ്ട്രേലിയക്കെതിരായ നിർണായകമായ നാലാം ട്വന്റി-20യിൽ തകർപ്പൻ ജയം നേടി ഒരു മത്സരം അവശേഷിക്കെ ഇന്ത്യ പരമ്പര സ്വന്തമാക്കി (3-1)​. ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ഇ​ന്ത്യ​ 20​ ​ഓ​വ​റി​ൽ​ 9​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 174​ ​റ​ൺ​സെ​ടു​ത്തു.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഓ​സീ​സിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുക്കാനെ കഴി‌ഞ്ഞുള്ളൂ.

സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള യുവനിര ഉയർത്തിയ 175 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയ ഗംഭീരമായി തുടങ്ങിയെങ്കിലും ഇന്ത്യൻ സ്പിന്നിനു മുന്നിൽ പതറുകയായിരുന്നു. ജോഷ് ഫിലിപ്പെയ്ക്കൊപ്പം (8)​ ട്രാവിസ് ഹെഡ് ( 16 പന്തിൽ 31)​സ്ഫോടനാത്മക തുടക്കമാണ് ഓസ്ട്രേലിയയ്ക്ക് നൽകിയത്. ദീപ് ചഹർ എറിഞ്ഞ മൂന്നാം ഓവറിൽ 4 ഫോറും 1 സിക്സും ഉൾപ്പെടെ 22 റൺസാണ് ഹെഡ്ഡ് നേടിയത്. 3 ഓവറിൽ ഓസീസ് 40 റൺസിൽ എത്തി. എന്നാൽ സ്പിന്നർ രവി ബിഷ്ണോയിയെ നേരത്തേ പന്തേൽപ്പിക്കാനുള്ള ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവിന്റെ തീരുമാനം കിറുകൃത്യമായി.

നാലാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഫിലിപ്പെയെ ക്ലീൻ ബൗൾഡാക്കി ബിഷ്ണോയി ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി. അടുത്ത ഓവർ അക്ഷർ പട്ടേലിന് നൽകാനുള്ള സൂര്യയുടെ തീരുമാനവും ഫലം നൽകി. ആ ഓവറിൽ അപകടകാരി ഹെഡിനെ മുകേഷ് കുമാറിന്റെ കൈയിൽ എത്തിച്ച് അക്ഷർ ഇന്ത്യയ്ക്ക് മത്സരത്തിൽ മേൽക്കൈ നൽകി. ഏഴാം ഓവറിൽ ആരോൺ ഹാർഡിയെ അക്ഷർ ക്ലീൻബൗൾഡാക്കി 52/3 എന്ന നിലയിലായി ഓസീസ്. പിന്നീട് കൃത്യമായ ഇടവേളകളിൽ ഓസീസിന് വിക്കറ്റുകൾ നഷ്ടമായി. ഡെത്ത് ഓവറുകളിലും ഇന്ത്യൻ ബൗളർമാർ ഓസീസ് ബാറ്റർമാർക്ക് വമ്പനടിക്ക് അവസരം നൽകാതെ നന്നായി പന്തെറിഞ്ഞു. ക്യാപ്ടൻ മാത്യു വെയ്ഡാണ് (പുറത്താകാതെ 36)​ ഓസീസിന്റെ ടോപ്സ്കോറർ.ഇന്ത്യയ്ക്ക് അക്ഷർ മൂന്നും ദീപക് ചഹർ രണ്ടും ബിഷ്ണോയി,​ ആവേശ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ക​ഴി​ഞ്ഞ​ ​മ​ത്സ​ര​ത്തി​ൽ​ ​തോ​ൽ​വി​ ​വ​ഴ​ങ്ങി​യ​ ​ടീ​മി​ൽ​ ​നാ​ല് ​മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ​ഇ​ന്ത്യ​ ​ഇ​ന്ന്​ ​ഇ​റ​ങ്ങി​യ​ത്.​ ​ശ്രേ​യ​സ് ​അ​യ്യ​ർ,​ ​വി​ക്ക​റ്റ് ​കീ​പ്പ​ർ​ ​ബാ​റ്റ​ർ​ ​ജി​തേ​ഷ് ​ശ​ർ​മ്മ,​ ​ഓ​ൾ​റൗ​ണ്ട​ർ​ ​ദീ​പ​ക് ​ച​ഹ​ർ,​ ​പേ​സ​ർ​ ​മു​കേ​ഷ് ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​ഇ​ന്ന​ലെ​ ​ആ​ദ്യ​ഇ​ല​വ​നി​ൽ​ ​ഇ​ടം​ ​നേ​ടി​യ​പ്പോ​ൾ​ ​ഇ​ഷാ​ൻ​ ​കി​ഷ​ൻ,​ ​പ്ര​സി​ദ്ധ് ​കൃ​ഷ്ണ,​തി​ല​ക് ​വ​ർ​മ്മ,​അ​ർ​ഷ്ദീ​പ് ​സിം​ഗ് ​എ​ന്നി​വ​ർ​ ​പു​റ​ത്തി​രു​ന്നു. ഓ​സീ​സ് ​ടീ​മി​ൽ​ ​അ​ഞ്ച് ​മാ​റ്റ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.​ ​മാ​ർ​ക​സ് ​സ്‌​റ്റോ​യി​നി​സ്,​ ​ഗ്ലെ​ൻ​ ​മാ​ക്‌​സ്‌​വെ​ൽ,​ ​ജോ​ഷ് ​ഇം​ഗ്ലി​സ്,​ ​റി​ച്ചാ​ർ​ഡ്‌​സ​ൺ,​ ​ന​ഥാ​ൻ​ ​എ​ല്ലി​സ് ​എ​ന്നി​വ​ർ​ക്ക് ​പ​ക​രം​ ​ജോ​ഷ് ​ഫി​ലി​പ്പ്,​ ​ബെ​ൻ​ ​മ​ക്‌​ഡെ​ർ​മോ​ട്ട്,​ ​ബെ​ൻ​ ​ഡാ​ർ​ഷു​യി​സ്,​ ​ക്രി​സ് ​ഗ്രീ​ൻ,​ ​ത​ൻ​ ​സം​ഗ​ ​എ​ന്നി​വ​ർ​ ​ടീ​മി​ലെ​ത്തി.