മുറുക്ക് തൊണ്ടയിൽ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം

Saturday 02 December 2023 1:52 AM IST

മാവേലിക്കര : മുറുക്ക് തൊണ്ടയിൽ കുടുങ്ങിയതി​നെത്തുടർന്ന് ഒന്നര വയസ്സുകാരൻ മരിച്ചു. മാങ്കാംകുഴി മലയിൽ പടീറ്റതിൽ വിജീഷിന്റെയും ദിവ്യയുടെയും ഇരട്ടക്കുട്ടികളിലൊന്നായ വൈഷ്ണവാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. വീട്ടുകാർ കഴിച്ചു കൊണ്ടിരുന്ന മുറുക്കിൽ നി​ന്ന് ഒരു കഷണം എടുത്ത് ​ കഴിക്കുന്നതിനിടയിൽ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരി: വൈഗ. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിൽ.