അഞ്ചൽ സെന്റ് ജോൺസ് സ്​കൂൾ റൂബി ജൂബിലിക്ക് തുടക്കം

Saturday 02 December 2023 12:55 AM IST
അഞ്ചൽ സെന്റ് ജോൺസ് സ്​കൂൾ വാർഷികാഘോഷം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കലാഭവൻ ഷാജോൺ, ഫാ. ബോവസ് മാത്യു, മേരി പോത്തൻ, കെ.എം. മാത്യു, സ്മിത വിജയൻ, ബിൻസി രാജൻ, ഗൗതമി ഗിരീഷ്, അഭിറാം ശങ്കർ, ജയറാം എച്ച് എന്നിവർ സമീപം

അഞ്ചൽ : സെന്റ് ജോൺസ് സ്​കൂളിൽ റൂബി ജൂബിലിക്ക് തുടക്കം കുറിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അദ്ധ്യക്ഷനായി. ചലച്ചിത്രതാരം കലാഭവൻ ഷാജോൺ മുഖ്യപ്രഭാഷണം നടത്തി. സ്​കൂൾ ലോക്കൽ മാനേജർ ഫാ.ബോവസ് മാത്യു, പ്രിൻസിപ്പൽ മേരി പോത്തൻ, വൈസ് ചെയർമാൻ കെ.എം.മാത്യു, രക്ഷകർതൃ പ്രതിനിധി സ്മിത വിജയൻ, സ്റ്റാഫ് സെക്രട്ടറി ബിൻസി രാജൻ, പ്രോഗ്രാം കൺവീനർ പി.ശശികല, പാർലമെന്റ് ഭാരവാഹികളായ അഭിറാം ശങ്കർ, ഗൗതമി ഗിരീഷ്, അമൃത വേണുഗോപാൽ, ആൽബിൻ ബിജു, എച്ച്.ജയറാം എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.