ഇന്ത്യയിൽ നാലു മേഖലകളിൽ നിക്ഷേപം നടത്തിയവർ അത്യാഹ്ളാദത്തിൽ, പ്രതീക്ഷിച്ചതിലുമധികം നേട്ടം

Saturday 02 December 2023 1:03 PM IST

കൊ​ച്ചി​:​ ഇ​ന്ത്യ​ൻ​ സാ​മ്പ​ത്തി​ക​ മേ​ഖ​ല​ അ​തി​വേ​ഗം​ ക​രു​ത്താ​ർ​ജി​ക്കു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​ രാ​ജ്യ​ത്തെ​ ഓ​ഹ​രി​,​ ക​ട​പ്പ​ത്ര​ വി​പ​ണി​ക​ൾ​ ച​രി​ത്ര​ മു​ന്നേ​റ്റം​ കാ​ഴ്ച​വച്ചു​. ന​ട​പ്പു​ സാ​മ്പ​ത്തി​ക​ വ​ർ​ഷ​ത്തെ​ ര​ണ്ടാം​ ത്രൈ​മാ​സ​ക്കാ​ല​യ​ള​വി​ൽ​ പ്ര​തീ​ക്ഷ​ക​ളെ​യെ​ല്ലാം​ ക​ട​ത്തി​വെ​ട്ടി​ ആ​ഭ്യ​ന്ത​ര​ മൊ​ത്ത​ ഉ​ത്പാ​ദ​ന​ത്തി​ൽ​(​ജി​.ഡി​.പി​)​ 7​.6​ ശ​ത​മാ​നം​ വ​ള​ർ​ച്ച​ നേ​ടി​യ​താ​ണ് ഇ​ന്ത്യ​യു​ടെ​ ആ​ഗോ​ള​ സാ​ദ്ധ്യ​ത​ക​ൾ​ ഉ​യ​ർ​ത്തു​ന്ന​ത്. ഇ​തോ​ടെ​ മു​ഖ്യ​ സൂ​ചി​ക​ക​ളാ​യ​ സെ​ൻ​സെ​ക്സും​ നി​ഫ്റ്റി​യും​ റെ​ക്കാ​ഡ് മു​ന്നേ​റ്റം​ ന​​ട​ത്തി​.


​​റി​യ​ൽ​ എ​സ്റ്റേ​റ്റ്,​ പൊ​തു​മേ​ഖ​ലാ​,​ ഓ​ട്ടോ​,​ ഫാ​ർ​മ​ മേ​ഖ​ല​ക​ളി​ലെ​ ക​മ്പ​നി​ക​ളു​ടെ​ ഓ​ഹ​രി​ക​ളാ​ണ് മു​ന്നേ​റ്റ​ത്തി​ന് നേ​തൃ​ത്വം​ ന​ൽ​കി​യ​ത്. ചെ​റു​കി​ട​,​ ഇ​ട​ത്ത​രം​ ക​മ്പ​നി​ക​ളു​ടെ​ ഓ​ഹ​രി​ക​ളി​ലും​ മി​ക​ച്ച​ വാ​ങ്ങ​ൽ​ താ​ത്പ​ര്യ​മു​ണ്ടാ​യി​. ഹ്ര​സ്വ​കാ​ല​ത്തെ​ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം​ വി​ദേ​ശ​ നി​ക്ഷേ​പ​ സ്ഥാ​പ​ന​ങ്ങ​ൾ​ വ​ർ​ദ്ധി​ത​ ആ​വേ​ശ​ത്തോ​ടെ​ ഇ​ന്ത്യ​ൻ​ വി​പ​ണി​യി​ലേ​ക്ക് പ​ണ​മൊ​ഴു​ക്കി​. സെ​പ്തം​ബ​ർ​ 1​5​ ലെ​ 2​0​,​2​2​2​.4​5​ പോ​യി​ന്റെ​ന്ന​ റെ​ക്കാ​ഡാ​ണ് നി​ഫ്റ്റി​ ഇ​ന്ന​ലെ​ പു​തു​ക്കി​യ​ത്.


​​എ​ൻ​.ടി​.പി​.സി​,​ ഐ​.ടി​.സി​,​ എ​ൽ​ ആ​ൻ​ഡ് ടി​,​ ബ്രി​ട്ടാ​നി​യ​ ഇ​ൻ​ഡ​സ്ട്രീ​സ്,​ ആ​ക്സി​സ് ബാ​ങ്ക് എ​ന്നി​വ​യാ​ണ് ഇ​ന്ന​ലെ​ ഏ​റ്റ​വും​ കൂ​ടു​ത​ൽ​ നേ​ട്ട​മു​ണ്ടാ​ക്കി​യ​ത്. ഈ​ വാ​രം​ ബോം​ബെ​ ഓ​ഹ​രി​ സൂ​ചി​ക​യി​ൽ​ 1​4​0​0​ പോ​യി​ന്റ് വ​ർ​ദ്ധ​നയാ​ണു​ണ്ടാ​യ​ത്.
​​ഇ​ന്ത്യ​ൻ​ ക​ട​പ്പ​ത്ര​ങ്ങ​ളു​ടെ​ മൂ​ല്യം​ ഇ​ന്ന​ലെ​ ആ​റ് വ​ർ​ഷ​ത്തി​നി​ടെ​യി​ലെ​ ഉ​യ​ർ​ന്ന​ നി​ര​ക്കി​ലെ​ത്തി​യി​രു​ന്നു​. മി​ക​ച്ച​ വ​രു​മാ​നം​ പ്ര​തീ​ക്ഷി​ച്ച് വി​ദേ​ശ​ നി​ക്ഷേ​പ​ക​ർ​ ക​ട​പ്പ​ത്ര​ങ്ങ​ളി​ലേ​ക്ക് വ​ൻ​തോ​തി​ൽ​ പ​ണ​മൊ​ഴു​ക്കു​ക​യാ​ണെ​ന്ന് വി​ദ​ഗ്‌ദ്ധ​ർ​ പ​റ​യു​ന്നു​.

കുതിപ്പിനു പിന്നിൽ

ജി.ഡി.പിയിലെ 7.6 ശതമാനം വളർച്ച

പലിശ കൂടില്ലെന്ന പ്രതീക്ഷ

വ്യവസായ മേഖലയിലെ ഉണർവ്

വിദേശ നിക്ഷേപകരുടെ മടങ്ങിവരവ്

എണ്ണ വിലയിലെ കുറവ്

യു.പി. ഐ പേയ്മെന്റുകളും റെക്കാഡ് ഉയരത്തിൽ

നവംബറിൽ ഇന്ത്യയിലെ മൊത്തം യു.പി. ഐ ഇടപാടുകൾ പുതിയ ഉയരത്തിലെത്തി. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷന്റെ കണക്കുകളനുസരിച്ച് നവംബറിൽ 1124 ഇടപാടുകളിലൂടെ 17.40 ലക്ഷം കോടി രൂപയിലെത്തി. ഒക്ടോബറിനേക്കാൾ ഇടപാടുകളിൽ നേരിയ കുറവുണ്ടായി. കഴിഞ്ഞ മാസം 533 കോടി ഇടപാടുകളുമായി ഫോൺപേ വൻനേട്ടമുണ്ടാക്കി. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയിൽ ഒരു യു.പി.ഐ പ്ളാറ്റ്ഫോം 500 കോടിയിലധികം ഇടപാടുകൾ നേടുന്നത്. 413 കോടി ഇടപാടുകളുമായി ഗൂഗിൾ പേ രണ്ടാം സ്ഥാനത്തെത്തി. പേയ്ടിഎമ്മിന് ഇക്കാലത്ത് 141 കോടി ഇടപാടുകൾ നടത്താനായി.

Advertisement
Advertisement