പുത്തൂർ പാർക്കിന് വലിയ പരിഗണന നൽകുന്നതിനാൽ വേദി മാറ്റി: മന്ത്രി

Sunday 03 December 2023 12:00 AM IST

തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിന് വലിയ പരിഗണന നൽകുന്നതിനാലാണ് നവകേരള സദസിന്റെ വേദി അവിടെ നിന്ന് മാറ്റിയതെന്ന് മന്ത്രി കെ.രാജൻ. ഒല്ലൂർ മണ്ഡലത്തിലെ നവകേരള സദസ് വെള്ളാനിക്കര കാർഷിക സർവകലാശാലയിൽ ഡിസംബർ അഞ്ചിന് വൈകിട്ട് മൂന്ന് മുതൽ നടക്കും. കാർഷിക സർവകലാശാലയിലെ വേദി സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സെൻട്രൽ സൂ അതോറിറ്റി അംഗീകരിച്ച മൃഗശാലയുടെ രൂപരേഖയിൽ ഉൾപ്പെടാത്ത സ്ഥലമാണ് നവകേരള സദസ് വേദി ഒരുക്കാൻ തീരുമാനിച്ചിരുന്ന ഇടം.

സംരക്ഷിത വനമേഖലയുടെ ഭാഗവുമായിരുന്നില്ല. എന്നിരുന്നാലും മൃഗശാലയുടെ തുടക്കം കുറിക്കൽ ഒരു ദിവസം പോലും വൈകരുതെന്ന ആഗ്രഹത്തെ മുൻനിറുത്തിയത് കൊണ്ടാണ് വേദി മാറ്റാൻ മുഖ്യമന്ത്രിയുടെ അടക്കം അറിവോടെ സംഘാടകസമിതി തീരുമാനിച്ചതും ഹൈക്കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയതും.

മു​ഖ്യ​മ​ന്ത്രി​യെ​ ​അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ൽ: മ​ഞ്ചേ​ശ്വ​രം​ ​സ്വ​ദേ​ശി​ക്കെ​തി​രെ​ ​കേ​സ്

കാ​സ​ർ​കോ​ട്:​ ​കൊ​ല്ലം​ ​ഓ​യൂ​രി​ൽ​ ​ആ​റു​ ​വ​യ​സ്സു​കാ​രി​യെ​ ​ത​ട്ടി​കൊ​ണ്ട് ​പോ​യ​ ​സം​ഭ​വ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നും​ ​പ​ങ്കു​ണ്ടെ​ന്നും​ ​ന​വ​കേ​ര​ള​ ​സ​ദ​സി​ന് ​പ​ണം​ ​ക​ണ്ടെ​ത്താ​നാ​ണ് ​കു​ട്ടി​യെ​ ​ത​ട്ടി​കൊ​ണ്ട് ​പോ​യ​തെ​ന്നും​ ​ശ​ബ്ദ​ ​സ​ന്ദേ​ശ​ ​പ്ര​ച​ര​ണം​ ​ന​ട​ത്തി​യ​ ​യു​വാ​വി​നെ​തി​രെ​ ​കേ​സ്.​ ​മ​ഞ്ചേ​ശ്വ​രം​ ​കു​ഞ്ച​ത്തൂ​ർ​ ​തോ​ട്ടം​ ​ഹൗ​സി​ലെ​ ​അ​ബ്‌​ദു​ൾ​ ​മ​നാ​ഫി​നെ​തി​രെ​ ​(48​)​ ​മ​ഞ്ചേ​ശ്വ​രം​ ​പൊ​ലീ​സാ​ണ് ​കേ​സെ​ടു​ത്ത​ത്.​ ​മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​ ​ന​വം​ബ​ർ​ 30​ ​നാ​ണ് ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ക​ളി​ൽ​ ​അ​പ​കീ​ർ​ത്തി​ക​ര​മാ​യ​ ​ശ​ബ്ദ​ ​സ​ന്ദേ​ശം​ ​അ​യ​ച്ച​ത്.​ ​ഐ.​ടി​ ​ആ​ക്‌​ട്,​ ​ക​ലാ​പ​ത്തി​ന് ​ശ്ര​മം​ ​എ​ന്നീ​ ​വ​കു​പ്പു​ക​ൾ​ ​പ്ര​കാ​ര​മാ​ണ് ​കേ​സ് ​എ​ടു​ത്ത​ത്.​ ​മ​ഞ്ചേ​ശ്വ​ര​ത്തെ​ ​ഒ​രു​ ​വാ​ട്‌​സ് ​ആ​പ്പ് ​ഗ്രൂ​പ്പി​ലാ​ണ് ​സ​ന്ദേ​ശം​ ​പ്ര​ച​രി​പ്പി​ച്ച​ത്.​ ​ഇ​ത് ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ ​ഇ​ൻ്റ​ലി​ജ​ൻ​സ് ​പൊ​ലീ​സി​നെ​ ​വി​വ​രം​ ​അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ ​പ്ര​തി​ ​ഒ​ളി​വി​ലാ​ണെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.