പി.എസ്.സി അഭിമുഖം

Sunday 03 December 2023 12:00 AM IST

കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (സീനിയർ) പൊളിറ്റിക്കൽ സയൻസ് (കാറ്റഗറി നമ്പർ 389/2021), ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) പൊളിറ്റിക്കൽ സയൻസ്(കാറ്റഗറി നമ്പർ 734/2021) തസ്തികകളിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം 6, 7, 13, 14,
15, 20, 21, 22 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. ഫോൺ: 0471 2546448.

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ - ട്രാവൽ ആൻഡ് ടൂറിസം (കാറ്റഗറി നമ്പർ
291/2019) തസ്തികയിലേക്ക് 14, 15 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. 0471 2546324


സർട്ടിഫിക്കറ്റ് പരിശോധന

കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) സോഷ്യോളജി (കാറ്റഗറി നമ്പർ 733/2021) തസ്തികയിലേക്ക് 6 ന് രാവിലെ 10.30 ന് പി.എസ്.സി
ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഫോൺ:0471 2546439.


സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഡെമോൺസ്‌ട്രേറ്റർ ഇൻ ഇൻസ്ട്രുമെന്റ് ടെക്‌നോളജി (കാറ്റഗറി
നമ്പർ 296/2021) തസ്തികയിലേക്ക് 7ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ
സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഫോൺ: 0471 2546441.

Advertisement
Advertisement