നവകേരള സദസിൽ എ.വി.ഗോപിനാഥ്
Sunday 03 December 2023 12:15 AM IST
പാലക്കാട്: മുൻ ഡി.സി.സി പ്രസിഡന്റ് എ.വി.ഗോപിനാഥ് നവകേരള സദസിൽ പങ്കെടുത്തു. നവകേരള സദസിനെതിരായ ബഹിഷ്‌കരണാഹ്വാനം യു.ഡി.എഫിന്റേതാണെന്നും തന്റേതല്ലെന്നുമാണ് ന്യായീകരണം. നവകേരള സദസ് പോലെ ഒരു സംഭവം കേരള രാഷ്ട്രീയ ചരിത്രത്തിലുണ്ടായിട്ടില്ല. നവകേരള നിർമ്മിതിക്ക് എല്ലാവരും ഒന്നിച്ചുപോകണമെന്നാണ് മുഖ്യമന്ത്രി അഭ്യർത്ഥിച്ചത്. ഇതിനോടു മുഖം തിരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിനൊപ്പമാണ് ഗോപിനാഥ് യോഗത്തിനെത്തിയത്.