പരമ്പര തേടി മിന്നുക്കൂട്ടം

Sunday 03 December 2023 7:12 AM IST

മുംബയ്: ഇന്ത്യ എ ടീമും ഇംഗ്ലണ്ട് എ ടീമും തമ്മിലുള്ള വനിതാ ട്വന്റി-20 പരമ്പരയിലെ നിർണായകമായ മൂന്നാമത്തെയും അവസാനത്തേയും മത്സരം ഇന്ന് നടക്കും. മുംബയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 1.30 മുതലാണ് മത്സരം. പരമ്പരയിൽ ഇരുടീമും 1-1ന് സമനില പാലിക്കുകയാണ്. ഇന്നത്തെ മത്സരത്തിൽ ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം. മലയാളി താരം മിന്നുമണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ എ ടീം ആദ്യ മത്സരത്തിൽ മൂന്ന് റൺസിന്റെ ജയം നേടിയപ്പോൾ രണ്ടം മത്സരത്തിൽ 4 വിക്കറ്റിന്റെ തോൽവി വഴങ്ങിയിരുന്നു.