ഓട്ടിസം ബാധിച്ചവരുടെ സാന്റാ റൺ ശ്രദ്ധേയമായി
കൊച്ചി: ഓട്ടിസം ബാധിച്ച കുട്ടികളെയും കുടുംബത്തെയും സഹായിക്കാൻ റോട്ടറി ക്ലബ് കൊച്ചിൻ നൈറ്റ്‌സ് സാന്റാ റൺ സംഘടിപ്പിച്ചു. ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടന്ന സമാപനത്തിൽ നടൻ ജയസൂര്യ, ഹൈബി ഈഡൻ എം.പി തുടങ്ങിയവർ പങ്കെടുത്തു.
രണ്ടായിരത്തിലേറെ പേരാണ് സാന്റാ റണ്ണിലും സൈക്കിളിംഗിലും പങ്കെടുത്തത്. ഓട്ടിസം ബാധിച്ച കുട്ടികൾ ഫിറ്റ്‌നസ് ഡാൻസ് തുടങ്ങിയ വിവിധ കലാപരിപാടികളും സാന്റാ റണ്ണിന്റെ ഭാഗമായി അവതരിപ്പിച്ചു.
റോട്ടറി ഡിസ്ട്രിക്ട് 3201 ഗവർണർ ടി.ആർ. വിജയ് കുമാർ, അസിസ്റ്റന്റ് ഗവർണർ ശ്വേത വാസുദേവൻ, ഡിസ്ട്രിക്ട് ഡയറക്ടർ അരവിന്ദ്, ചെയർമാൻ സാബു ജോണി, ഡോ. ഫെസി ലൂയിസ്, ഡോ. അരുൺ ഉമ്മൻ, സുനിൽ ശ്രീധർ, ജി.എൻ രമേശ് തുടങ്ങിയവർ സംസാരിച്ചു. മാരത്തൺ പൂർത്തിയാക്കിയവർക്ക് ജയസൂര്യയും ഹൈബി ഈഡൻ എം.പിയും സമ്മാനങ്ങൾ വിതരണം ചെയ്തു.
''വലിയ കഴിവുകളുള്ള കുട്ടികളാണ് ഓട്ടിസം ബാധിതർ. മാതാപിതാക്കൾക്ക് ഉൾപ്പെടെ പലപ്പോഴും കുട്ടികളുടെ കഴിവുകൾ പുറത്തെടുക്കാൻ നമുക്ക് കഴിയുന്നില്ല. അവർക്ക് നൽകാനാവുന്ന വിലപ്പെട്ട സമ്മാനം നമ്മുടെ സമയം.""
ജയസൂര്യ
നടൻ
''കൊച്ചി മാരത്തണുകളുടെ നഗരമായി മാറുകയാണ്. ഇത്തരം പരിപാടി സംഘടിപ്പിച്ച റോട്ടറി ക്ലബ് കൊച്ചിൻ നൈറ്റ്‌സിനെ അഭിനന്ദിക്കുന്നു.""
ഹൈബി ഈഡൻ എം.പി