മെത്രാൻ സമിതി ശീതകാല സമ്മേളനം

Monday 04 December 2023 12:57 AM IST

കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി)യുടെ ശീതകാല സമ്മേളനം ഇന്നു മുതൽ ആറു വരെ സഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പി.ഒ.സിയിൽ നടക്കും. സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യും.

കേരള കാത്തലിക് കൗൺസിലിന്റെയും കെ.സി.ബി.സിയുടെയും സംയുക്തയോഗം ഇന്ന് രാവിലെ 11ന് കെ.സി.ബി.സി പ്രസിഡന്റ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിഷപ്പ് പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ജനറൽ ബിഷപ്പ് അലക്‌സ് വടക്കുംതല അനുഗ്രഹപ്രഭാഷണം നടത്തും. കേരള കത്തോലിക്കാ യുവജനങ്ങൾ: വെല്ലുവിളികളും പ്രതിസന്ധികളും ഭാവിയും എന്ന വിഷയത്തിൽ ബീനാ സെബാസ്റ്റ്യൻ പ്രബന്ധം അവതരിപ്പിക്കും.