പണിക്കർ സർവീസ് സൊസൈറ്റി സംസ്ഥാന വനിതാ സമ്മേളനം
Sunday 03 December 2023 9:18 PM IST
കോഴിക്കോട്: സാമൂഹിക പിന്നാക്കാവസ്ഥ സംബന്ധിച്ച കണക്ക് വെളിപ്പെടുത്തണമെന്ന് പണിക്കർ സർവീസ് സൊസൈറ്റി സംസ്ഥാന വനിതാസമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. പൊതുസമ്മേളനം കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ചെയർപേഴ്‌സൺ കമല ആർ. പണിക്കർ അദ്ധ്യക്ഷത വഹിച്ചു. പി.എസ്.എസ് സംസ്ഥാന ചെയർമാൻ ബേപ്പൂർ ടി.കെ.മുരളീധരൻ പണിക്കർ മുഖ്യ പ്രഭാഷണം നടത്തി. എം.ബി.സി എഫ് ജില്ലാ ഭാരവാഹികളായ ലീന അനിൽ, ശ്രീകുമാർ, ഇ.എം.രാജാമണി, ശ്യാമള.ഇ, അമ്മിണി ബാലകൃഷ്ണൻ, ബിനു കൊടുവള്ളി, പി.എം.ജി മുരളീധരൻ, വിനോദ് കുമാർ മാടതിങ്കൽ, ദേവരാജൻ തച്ചറക്കൽ, റിജു സതീഷ്, ഹരിദാസ് പണിക്കർ,മനോജ് എം എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു.