സെമികണ്ടക്ടർ നിർമ്മാണ ഹബ്ബാകാൻ ഇന്ത്യ

Monday 04 December 2023 12:34 AM IST

ബിസിനസ് ലേഖകൻ

കൊ​ച്ചി​:​ ​ചൈ​ന​യ്ക്ക് ​ബ​ദ​ലാ​യി​ ​സെ​മി​ക​ണ്ട​ക്ട​ർ​ ​ചി​പ്പു​ക​ളു​ടെ​ ​ആ​ഗോ​ള​ ​നി​ർ​മ്മാ​ണ​ ​ഹ​ബ്ബാ​കാ​ൻ​ ​ഇ​ന്ത്യ​ ​ഒ​രു​ങ്ങു​ന്നു.​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​ഉ​ത്പാ​ദ​ന​ ​ബ​ന്ധി​ത​ ​ആ​നു​കൂ​ല്യ​ ​(​പി.​ ​എ​ൽ.​ ​ഐ​)​ ​സ്ക്കീം​ ​വ​ൻ​ ​വി​ജ​യ​മാ​യ​തോ​ടെ​ ​ചി​പ്പു​ക​ളു​ടെ​ ​ഡി​സൈ​ൻ,​ ​നി​ർ​മ്മാ​ണം,​ ​ഗ​വേ​ഷ​ണം,​ ​എ​ൻ​ജി​നി​യ​റിം​ഗ് ​തു​ട​ങ്ങിയമേ​ഖ​ല​ക​ളി​ലേ​ക്ക് ​വ​ൻ​തോ​തി​ൽ​ ​നി​ക്ഷേ​പം​ ​ഒ​ഴു​കി​യെ​ത്തു​ക​യാ​ണ്.​ ​രാ​ജ്യ​ത്തെ​ ​വി​പു​ല​മാ​യ​ ​സാ​ധ്യ​ത​ക​ൾ​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​ആ​ഗോ​ള​ ​രം​ഗ​ത്തെ​ ​മു​ൻ​നി​ര​ ​ബ്രാ​ൻ​ഡു​ക​ൾ​ ​ഇ​വി​ടെ​യെ​ത്തി​യി​ട്ടു​ണ്ട്.​ ​ര​ണ്ടു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ ​രാ​ജ്യ​ത്തെ​ ​സെ​മി​ക​ണ്ട​ക്ട​ർ​ ​വി​പ​ണി​ 6400​ ​കോ​ടി​ ​ഡോ​ള​റി​ലെ​ത്തു​മെ​ന്ന് ​ഇ​ന്ത്യ ഇ​ല​ക്‌​ട്രോ​ണി​ക്സ് ​ആ​ൻ​ഡ് ​സെ​മി​ക​ണ്ട​ക്ട​ർ​ ​അ​സോ​സി​യേ​ഷ​ൻ​ ​പ​റ​യു​ന്നു. ന​ട​പ്പു​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷം​ ​മൂ​ന്ന് ​മു​ൻ​നി​ര​ ​ക​മ്പ​നി​ക​ളാ​ണ് ​സെ​മി​ക​ണ്ട​ക്ട​ർ​ ​ചി​പ്പു​ക​ളു​ടെ​ ​നി​ർ​മ്മാ​ണ​ ​രം​ഗ​ത്ത് ​നി​ക്ഷേ​പി​ക്കാ​ൻ​ ​താ​ത്പ​ര്യം​ ​പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ള്ള​തെ​ന്ന് ​കേ​ന്ദ്ര​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​ആ​ൻ​ഡ് ​ഐ.​ടി​ ​മ​ന്ത്രി​ ​അ​ശ്വി​നി​ ​വൈ​ഷ്‌​ണ​വ് ​വ്യ​ക്ത​മാ​ക്കി.​ ​ലോ​ക​ത്തി​ലെ​ ​മു​ൻ​നി​ര​ ​സെ​മി​ക​ണ്ട​ക്ട​ർ​ ​ക​മ്പ​നി​യാ​യ​ ​അ​ഡ്‌​വാ​ൻ​സ്ഡ് ​മൈ​ക്രോ​ ​ഡി​വൈ​സ​സ് ​(​എ.​എം.​ഡി​)​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ബാം​ഗ്ളൂ​രി​ൽ​ ​അ​വ​രു​ടെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഡി​സൈ​ൻ​ ​കേ​ന്ദ്രം​ ​തു​റ​ന്നി​രു​ന്നു.​ ​രാ​ജ്യ​ത്ത് ​ഗ​വേ​ഷ​ണ,​ ​വി​ക​സ​ന,​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​വ്യാ​പി​പ്പി​ക്കു​ന്ന​തി​ന് 40​ ​കോ​ടി​ ​ഡോ​ള​റി​ന്റെ​ ​നി​ക്ഷേ​പ​മാ​ണ് ​എ.​എം.​ഡി​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​ത്രി​ഡി​ ​സ്റ്റാ​ക്കിം​ഗ്,​ ​നി​ർ​മ്മി​ത​ ​ബു​ദ്ധി,മെ​ഷീ​ൻ​ ​ലേ​ണിം​ഗ് ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ളി​ൽ​ ​ഡി​സൈ​നിം​ഗ്,​ ​ഡെ​വ​ല​പ്പ്മെ​ന്റ് ​രം​ഗ​ത്ത് ​മൂ​വാ​യി​രം​ ​എ​ൻ​ജി​നി​യ​ർ​മാ​ർ​ക്ക് ​പു​തി​യ​ ​ക്യാ​മ്പ​സി​ൽ​ ​ജോ​ലി​ ​ല​ഭി​ക്കും. ആ​ഗോ​ള​ ​ക​മ്പ​നി​യാ​യ​ ​മൈ​ക്രോ​ൺ​ ​ടെ​ക്നോ​ള​ജീ​സ് ​സെ​പ്തം​ബ​റി​ൽ​ ​ഗു​ജ​റാ​ത്തി​ലെ​ ​സാ​ന​ന്ദി​ൽ​ 275​ ​കോ​ടി​ ​ഡോ​ള​ർ​ ​നി​ക്ഷേ​പ​ത്തി​ൽ​ ​സെ​മി​ക​ണ്ട​ക്ട​ർ​ ​ടെ​സ്റ്റിം​ഗ് ​ആ​ൻ​ഡ് ​പാ​ക്കേ​ജിം​ഗ് ​കേ​ന്ദ്രം​ ​ആ​രം​ഭി​ച്ചി​രു​ന്നു.​ ​ഗു​ജ​റാ​ത്ത് ​പ്ളാ​ന്റ് ​വ​ൻ​ ​വി​ജ​യ​മാ​യ​തോ​ടെ​ ​ആ​ഗോ​ള​ ​ചി​പ്പ് ​ബ്രാ​ൻ​ഡു​ക​ൾ​ ​ഇ​ന്ത്യ​യി​ൽ​ ​വ​ലി​യ​ ​നി​ക്ഷേ​പ​ ​താ​ത്പ​ര്യ​മാ​ണ് ​പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്.​ ​മൊ​ബൈ​ൽ​ ​ഫോ​ണി​ൽ​ ​മു​ത​ൽ​ ​കാ​റു​ക​ളി​ൽ​ ​വ​രെ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ചി​പ്പു​ക​ളു​ടെ​ ​നി​ർ​മ്മാ​ണ​ ​രം​ഗ​ത്ത് ​വ​ലി​യ​ ​നി​ക്ഷേ​പ​ത്തി​ന് ​താ​യ്‌​വാ​നി​ലെ​ ​പ്ര​മു​ഖ​ ​ക​മ്പ​നി​യാ​യ​ ​ഫോ​ക്‌​സ്കോ​ണും​ ​ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ്.

ഇന്ത്യയിലെത്തുന്ന പ്രമുഖ ബ്രാൻഡുകൾ

മെമ്മറി കാർഡ് നിർമാതാക്കളായ മൈക്രോൺ

അപ്‌ളൈഡ് മെറ്റീരിയൽസ്

വൈദഗ്ദ്ധ്യ പരിശീലകരായ ലാം റിസർച്ച്

മൈക്രോചിപ്പ്

എ. എം.ഡി

അമേരിക്കയുടെ ചൈനപ്പേടി

കൊവിഡ് രോഗവ്യാപനത്തിന് ശേഷം അമേരിക്കയ്ക്ക് ചൈനയിൽ നിർമ്മിക്കുന്ന ചിപ്പുകളെ കുറിച്ച് സുരക്ഷാ ഭീതി കൂടിയതാണ് ഇന്ത്യയ്ക്ക് അനുകൂലമാകുന്നത്. അതിനാൽ വിശ്വാസ്യതയുള്ള ഒരു നിർമ്മാണ ഹബിന് രൂപം നൽകാൻ അമേരിക്ക ഇന്ത്യയ്ക്ക് എല്ലാ സഹായവും നൽകുന്നു.

വെല്ലുവിളി

തടസങ്ങളില്ലാതെ വൈദ്യുതിയും വെള്ളവും വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളെയും ലഭ്യമാക്കുകയാണ് ഏറ്റവും വലിയ വെല്ലുവിളി. ഇതോടൊപ്പം അതിവേഗത്തിൽ ഉത്പന്നങ്ങൾ വിദേശ വിപണികളിൽ എത്തിക്കാൻ കഴിയുന്ന ലോജിസ്റ്റിക്, സപ്ളൈ ശൃംഖലയും ഒരുക്കണം.