സംസ്ഥാന മാസ്റ്റേഴ്സ് മീറ്റ് സമാപിച്ചു

Monday 04 December 2023 12:12 AM IST
സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ് സമാപന സമ്മേളനം നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്യുന്നു

നീലേശ്വരം: നീലേശ്വരം പുത്തരിയടുക്കം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ് സമാപിച്ചു. സമാപന സമ്മേളനം നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്ത് സമ്മാനദാനം നിർവഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ കെ.വി ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. കായികതാരങ്ങളായ എ.സി ഡൊമിനിക്, നസീം ബീവി, ഷിയ വയനാട്, ശോഭന രാജീവ്, മാസ്റ്റേഴ്സ് അത്‌ലറ്റിക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. ശങ്കരപ്പിളള, സെക്രട്ടറി രാജൻ ജോസഫ് എന്നിവരെ ആദരിച്ചു. നഗരസഭാ വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ വി. ഗൗരി, കൗൺസിലർമാരായ വി.വി ശ്രീജ, കെ. ജയശ്രീ, വ്യാപാരി വ്യവസായി ഏകോപനസമിതി സെക്രട്ടറി എ. വിനോദ് കുമാർ, വ്യാപാരി വ്യവസായി സമിതി നീലേശ്വരം ഏരിയാ സെക്രട്ടറി വി.വി. ഉദയൻ പാലായി, എസ്.സി മഹമൂദ്, ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി.കെ ബാലകൃഷ്ണൻ, സംഘാടക സമിതി ട്രഷറർ പി.വി ചന്ദ്രശേഖരൻ, കെ.വി. മുകുന്ദൻ എന്നിവർ സംസാരിച്ചു.