91-ാമത് ശിവഗിരി  തീർത്ഥാടനം: ജ്യോതിപ്രയാണം 26ന് തിരിക്കും

Monday 04 December 2023 12:00 AM IST

ശിവഗിരി : 91-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി മലബാർ മേഖലയിൽ നിന്നുള്ള ജ്യോതി പ്രയാണയാത്ര കണ്ണൂർ സുന്ദരേശ്വര ക്ഷേത്രത്തിൽ നിന്നും 26ന് ശിവഗിരിയിലേക്ക് തിരിക്കും. തലശേരി ജഗന്നാഥ ക്ഷേത്രം, കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രം, കണ്ണൂർ ശ്രീസുന്ദരേശ്വര ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും ഓരോ വർഷവും മാറിമാറിയാണ് ജ്യോതിപ്രയാണം. 26ന് രാവിലെ 6.30ന് വാഹനപൂജയെ തുടർന്ന് 7ന് പ്രയാണം ആരംഭിക്കും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കോഴിക്കോട്, മലപ്പുറം, തൃശൂർ എറണാകുളം ആലപ്പുഴ, കൊല്ലം ജില്ലകൾ പിന്നിട്ട് 29 ന് വൈകിട്ട് 5ന് ശിവഗിരിയിൽ സമാപിക്കും.

​പ്രാ​ഥ​മി​ക​ ​സാ​ഹി​ത്യ​മ​ത്സ​ര​ങ്ങ​ൾ​ ​സ​മാ​പി​ച്ചു

​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യു​ള്ള​ ​പ്രാ​ഥ​മി​ക​ത​ല​ ​സാ​ഹി​ത്യ​മ​ത്സ​ര​ങ്ങ​ൾ​ ​സ​മാ​പി​ച്ചു.​ ​സം​സ്ഥാ​ന​ത​ല​ ​ഫൈ​ന​ൽ​ ​മ​ത്സ​ര​ങ്ങ​ൾ​ 23,​ 24,​ 25​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ക്കു​മെ​ന്ന് ​തീ​ർ​ത്ഥാ​ട​ന​ ​ക​മ്മി​റ്റി​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​ഋ​തം​ഭ​രാ​ന​ന്ദ​ ​അ​റി​യി​ച്ചു.

ഏ​ഴ് ​റ​വ​ന്യു​ ​ഡി​വി​ഷ​നു​ക​ളി​ൽ​ ​പു​തി​യ​ ​സ​ബ് ​ക​ള​ക്ട​ർ​മാർ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​ഏ​ഴ് ​റ​വ​ന്യു​ഡി​വി​ഷ​നു​ക​ളി​ൽ​ ​പു​തി​യ​ ​സ​ബ്ക​ള​ക്ട​ർ​മാ​രെ​ ​നി​യ​മി​ച്ച് ​പൊ​തു​ഭ​ര​ണ​വ​കു​പ്പ് ​ഉ​ത്ത​ര​വാ​യി.​ ​മ​സൂ​റി​യി​ൽ​ ​ര​ണ്ടാം​ഘ​ട്ട​ ​പ​രി​ശീ​ല​നം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ 2021​ ​ഐ.​എ.​എ​സ് ​ബാ​ച്ചു​കാ​രെ​യാ​ണ് ​നി​യ​മി​ച്ചി​ട്ടു​ള്ള​ത്.
മീ​ര.​കെ​ ​(​ഫോ​ർ​ട്ട് ​കൊ​ച്ചി​),​ ​മി​ഥു​ൻ​പ്രേം​രാ​ജ് ​(​ഒ​റ്റ​പ്പാ​ലം​),​ ​സ​മീ​ർ​കി​ഷ​ൻ​(​ആ​ല​പ്പു​ഴ​),​ ​മൈ​സ​ൽ​ ​സാ​ഗ​ർ​ ​ഭ​ര​ത്(​മാ​ന​ന്ത​വാ​ടി​),​ ​ജ​യ​കൃ​ഷ്ണ​ൻ​ ​വി.​എം​ ​(​ദേ​വി​കു​ളം​),​ ​ഹ​ർ​ഷി​ൽ​ ​ആ​ർ.​ ​മീ​ന​ ​(​കോ​ഴി​ക്കോ​ട്),​ ​ര​ഞ്ജി​ത്ത് ​ഡി​(​പെ​രു​ന്ത​ൽ​മ​ണ്ണ​)​ ​എ​ന്നി​വ​രെ​യാ​ണ് ​നി​യ​മി​ച്ചി​ട്ടു​ള്ള​ത്.​ ​നി​ല​വി​ൽ​ ​ഈ​ ​റ​വ​ന്യു​ ​ഡി​വി​ഷ​നു​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സ​ബ് ​ക​ള​ക്ട​ർ​മാ​ർ​ക്ക് ​പു​തി​യ​ ​ചു​മ​ത​ല​ ​ന​ൽ​കും.
തി​രൂ​ർ​ ​സ​ബ്ക​ള​ക്ട​ർ​ ​സ​ച്ചി​ൻ​ ​കു​മാ​ർ​ ​യാ​ദ​വി​ന് ​പു​തു​താ​യി​ ​രൂ​പീ​ക​രി​ച്ച​ ​മ​ല​പ്പു​റം​ ​ഡി​സ്ട്രി​ക്ട് ​ഡെ​വ​ല​പ്മെ​ന്റ് ​ക​മ്മി​ഷ​ണ​റു​ടെ​ ​പൂ​ർ​ണ​ ​അ​ധി​ക​ച്ചു​മ​ത​ല​ ​കൂ​ടി​ ​ന​ൽ​കി.