വിവിധ രാജ്യങ്ങളിലേക്ക് നോർക്ക റിക്രൂട്ട്മെന്റ്

Monday 04 December 2023 12:00 AM IST

തിരുവനന്തപുരം: വിവിധ രാജ്യങ്ങളിലേക്ക് വിദഗ്ദ്ധ തൊഴിലാളികളെ നോർക്ക വഴി റിക്രൂട്ട് ചെയ്യുന്നു. യു.എ. ഇ യിലേക്ക് കൺസ്ട്രക്ഷൻ, ഹെൽത്ത്കെയർ, ഹോസ്പിറ്റാലിറ്റി, ഐ.ടി., ഫിനാൻസ്, എൻജിനിയറിംഗ് മേഖലയിലേക്കാണ് തൊഴിലാളികളുടെ ആവശ്യം. കാനഡയിൽ ഹെൽത്ത് കെയർ ടെക്‌നോളജി രംഗത്തും എൻജിനിയറിംഗ്, കൺസ്ട്രക്ഷൻ മേഖലയിലും നിരവധി തൊഴിൽ സാദ്ധ്യതയുണ്ട്. ജർമ്മനിയിൽ എൻജിനിയറിംഗ്,ഹെൽത്ത്കെയർ, ഐ.ടി, മാനുഫാക്ച്ചറിംഗ് മേഖലയിലാണ് തൊഴിലവസരം.ആസ്‌ട്രേലിയയിൽ ഹെൽത്ത്കെയർ, എൻജിനിയറിംഗ് ,ഇൻഫർമേഷൻ ടെക്‌നോളജി,കൺസ്ട്രക്ഷൻ, ആൻഡ് എഡ്യൂക്കേഷൻ മേഖലയിലും തൊഴിലവസരമുണ്ട്. ന്യൂസിലാന്റിൽ ഹെൽത്ത് കെയർ, ഐ.ടി, അഗ്രികൾച്ചർ,കൺസ്ട്രക്ഷൻ,ടൂറിസം മേഖലയിൽ തൊഴിൽ ഒഴിവുകളുണ്ട്. സിംഗപ്പൂരിൽ ഫിനാൻസ്, ടെക്‌നോളജി,ഹെൽത്ത്കെയർ, എൻജിനിയറിംഗ് മേഖലകളിൽ വിദഗ്‌ദ്ധ തൊഴിലാളികളെ ആവശ്യമുണ്ട്.കൂടാതെ സ്വീഡൻ, അയർലൻഡ്, നോർവേ ഖത്തർ എന്നിവിടങ്ങളിലും സമാനമായ മേഖലകളിൽ തൊഴിലവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സ് ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾഫ്രീ നമ്പരുകളിൽ 1800-425-3939 (ഇന്ത്യയിൽ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാം.

പാ​ല​സ്തീ​ൻ​ ​വി​ഷ​യ​ത്തി​ൽ​ ​വാ​ർ​ത്താ​വ​ത​ര​ണ​ ​മ​ത്സ​രം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​മീ​ഡി​യ​ ​അ​ക്കാ​ഡ​മി​ ​കോ​ളേ​ജ്/​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ത​ലം​ ​കേ​ന്ദ്രീ​ക​രി​ച്ച് ​പാ​ല​സ്തീ​ൻ​ ​വി​ഷ​യ​ത്തി​ൽ​ ​വാ​ർ​ത്താ​വ​ത​ര​ണ​ ​മ​ത്സ​രം​ ​സം​ഘ​ടി​പ്പി​ക്കു​ന്നു.​ ​മീ​ഡി​യ​ ​അ​ക്കാ​ഡ​മി​യു​ടെ​ ​മീ​ഡി​യ​ ​ക്ല​ബ്ബി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ​മ​ത്സ​രം.​ ​ആ​ദ്യ​ ​മൂ​ന്നു​സ്ഥാ​നം​ ​ല​ഭി​ക്കു​ന്ന​വ​ർ​ക്ക് ​യ​ഥാ​ക്ര​മം​ 10,000,​ 7000,​ 5000​ ​രൂ​പ​ ​വീ​തം​ ​ക്യാ​ഷ് ​അ​വാ​ർ​ഡും​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും​ ​ന​ൽ​കും. മ​ത്സ​രാ​ർ​ത്ഥി​ക​ൾ​ ​അ​ഞ്ച് ​മി​നി​റ്റ് ​ദൈ​ർ​ഘ്യ​മു​ള്ള​ ​വാ​ർ​ത്താ​ബു​ള്ള​റ്റി​ൻ​ ​അ​വ​ത​രി​പ്പി​ച്ച് ​ത​യ്യാ​റാ​ക്കി​ ​ഇ​മെ​യി​ൽ​ ​മു​ഖേ​ന​ ​എം​പി4​ ​ഫോ​ർ​മാ​റ്റി​ൽ​ ​അ​യ​യ്ക്ക​ണം.​ 14​ന് ​വൈ​കി​ട്ട് ​അ​ഞ്ച് ​മ​ണി​ക്ക് ​മു​മ്പ് ​വാ​ർ​ത്താ​ ​ബു​ള്ള​റ്റി​ൻ​ ​m​e​d​i​a​c​l​u​b.​g​o​v​@​g​m​a​i​l.​c​o​m​ ​എ​ന്ന​ ​ഇ​മെ​യി​ൽ​ ​ഐ​ഡി​യി​ലേ​ക്ക് ​ല​ഭി​ക്ക​ണം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ 0471​ 2726275,​ 0484​ 2422275.