ആരോപണങ്ങൾ പെയ്തൊഴിഞ്ഞു, ആഹ്ളാദത്തിൽ അച്ഛനും മക്കളും

Monday 04 December 2023 12:00 AM IST

കൊല്ലം: തട്ടിക്കൊണ്ടുപോകലിന് ഇരയായ പൂയപ്പള്ളിയിലെ ആറ് വയസുകാരിയുടെ വീട്ടിലേക്ക് ആഹ്ളാദ ദിനങ്ങൾ പടികടന്നെത്തുന്നു. അച്ഛന് മേലുയർന്ന ആരോപണങ്ങൾ പൊലീസ് നിഷേധിച്ചതോടെ ആ കാർമേഘങ്ങളും പെയ്തൊഴിഞ്ഞു.

ഇന്നലെ അച്ഛനമ്മമാർക്കും സഹോദരനുമൊപ്പം ആഹ്ലാദത്തിലായിരുന്നു കുട്ടി. കുടുംബസമേതം വീടിന് സമീപമുള്ള കാറ്റാടി മാർത്തോമ്മാ ഇടവക പള്ളിയിലെത്തി പ്രാർത്ഥിച്ചു.

അലച്ചിലിന്റേതായ ചെറിയ ക്ഷീണം ഉള്ളതൊഴിച്ചാൽ മകൾ പൂർണ ആരോഗ്യവതിയും ഉത്സാഹവതിയുമാണെന്ന് പിതാവ് റെജി പറഞ്ഞു. മകനും മകളും വലിയ സന്തോഷത്തിലാണ്. മകന്റെ ധീരതയെക്കുറിച്ച് എ.ഡി.ജി.പി എം.ആർ.അജിത്ത്കുമാർ പരാമർശിച്ചപ്പോൾ എല്ലാവർക്കും എറെ അഭിമാനം തോന്നി. വീട്ടിൽ രണ്ടുപേരും കളികളും സംസാരവും ഗെയിമിംഗും ഒക്കെയായി സമയം ചെലവഴിക്കുകയാണ്. കുഞ്ഞനുജത്തിയോടൊപ്പം വീണ്ടും സ്കൂളിൽ പോകാൻ കാത്തിരിക്കുകയാണ് സഹോദരൻ. മകളെ കാണാനും സന്തോഷം പങ്കുവയ്ക്കാനുമായി ബന്ധുക്കളുടെയും പരിചയക്കാരുടെയും തിരക്കായിരുന്നു ഇന്നലെ വീട്ടിൽ.

കുട്ടിയെ തട്ടിക്കൊണ്ടു പോയതുമുതൽ കടുത്ത മനോവിഷമത്തിന്റെ മുൾമുനയിലായിരുന്നു കുടുംബം. ആശ്രാമം മൈതാനത്ത് മകളെ കണ്ടെത്തിയെന്ന വാർത്ത കേട്ടതോടെയാണ് ആശ്വാസമായത്. ഇതിന് സഹായിച്ച എല്ലാവരോടും നന്ദിയുണ്ട്. പ്രതികളെ എത്രയും പെട്ടന്ന് കണ്ടെത്തിയ കേരള പൊലീസിന്റെ മികവ് എത്ര പ്രശംസിച്ചാലും മതിയാകുന്നതല്ല. ഇടയ്ക്ക് മാദ്ധ്യമങ്ങളിൽ വന്ന വാർത്ത ഏറെ വേദനിപ്പിച്ചു. എന്നാൽ യഥാർത്ഥ പ്രതികളെ പിടികൂടിയതോടെ സന്തോഷമായെന്നും പിതാവ് പറഞ്ഞു.

പ​ത്കു​മാ​റി​ന്റെ​ ​ഫാ​മി​ലെ ജീ​വ​ന​ക്കാ​രി​ക്ക് ​വ​ധ​ഭീ​ഷ​ണി

കൊ​ല്ലം​:​ ​പൂ​യ​പ്പ​ള്ളി​യി​ൽ​ ​നി​ന്ന് ​ആ​റ് ​വ​യ​സു​കാ​രി​യെ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ ​കേ​സി​ൽ​ ​പി​ടി​യി​ലാ​യ​ ​പ​ത്കു​മാ​റി​ന്റെ​ ​ചി​റ​ക്ക​ര​യി​ലെ​ ​ഫാ​മി​ലെ​ ​ജീ​വ​ന​ക്കാ​രി​ക്ക് ​വ​ധ​ഭീ​ഷ​ണി.​ ​'​നി​ന്റെ​ ​ഭാ​ര്യ​ ​വാ​വ​ ​അ​ണ്ണ​നെ​ ​കു​റി​ച്ച് ​മാ​ദ്ധ്യ​മ​ ​പ്ര​വ​‌​ർ​ത്ത​ക​രോ​ട് ​അ​നാ​വ​ശ്യം​ ​പ​റ​ഞ്ഞി​ല്ലേ.​ ​അ​വ​ളെ​ ​വെ​ട്ടി​ക്കൊ​ല്ലും.​ ​അ​വ​ൾ​ക്കു​ള്ള​ ​പെ​ട്ടി​ ​പ​ണി​തു​വ​ച്ചോ​"​ ​എ​ന്നാ​യി​രു​ന്നു,​ ​ഫാം​ ​ജീ​വ​ന​ക്കാ​രി​യാ​യ​ ​ഷീ​ജ​യു​ടെ​ ​ഭ​ർ​ത്താ​വ് ​ഷാ​ജി​യു​ടെ​ ​ഫോ​ണി​ലേ​ക്ക് ​വി​ളി​ച്ച് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ആ​റ​ര​യോ​ടെ​യാ​ണ് ​ഫോ​ൺ​ ​കോ​ളെ​ത്തി​യ​ത്.​ ​പ​ത്മ​കു​മാ​ർ​ ​പി​ടി​യി​ലാ​യ​ ​ദി​വ​സം​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്ക് ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​ക​ർ​ത്താ​നാ​യി​ ​ജീ​വ​ന​ക്കാ​രി​ ​ഫാം​ ​തു​റ​ന്ന് ​ന​ൽ​കി​യി​രു​ന്നു.​ ​ആ​റ് ​വ​യ​സു​കാ​രി​യെ​ ​ത​ട്ടി​ക്കൊ​ണ്ടു​ ​പോ​യ​തി​ന്റെ​ ​തൊ​ട്ട​ടു​ത്ത​ ​ദി​വ​സ​വും​ ​പ​ത്മ​കു​മാ​ർ​ ​ഫാ​മി​ൽ​ ​വ​ന്നി​രു​ന്നു​വെ​ന്നും​ ​പ​റ​ഞ്ഞു.​ ​ചാ​ത്ത​ന്നൂ​ർ​ ​സ്വ​ദേ​ശി​യാ​ണ് ​വി​ളി​ച്ച​തെ​ന്നാ​ണ് ​നി​ഗ​മ​നം.​ ​ഷാ​ജി​ ​ഫോ​ൺ​ ​ന​മ്പ​ർ​ ​സ​ഹി​തം​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​പ​ര​വൂ​ർ​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.