വിദ്യാർത്ഥികൾക്കായി വിവിധ സ്കോളർഷിപ്പുകൾ

Monday 04 December 2023 12:00 AM IST

പെൺകുട്ടികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവരിൽനിന്ന് ഓൾ ഇന്ത്യ കൗൺസിൽ ഫൊർ ടെക്നിക്കൽ എഡ്യുക്കേഷൻ (എ.ഐ.സി.ടി.ഇ ) 2023-24 അദ്ധ്യയന വർഷത്തെ വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്നവർ മാത്രം അപേക്ഷിച്ചാൽ മതി.

1. സാക്ഷം സ്കോളർഷിപ്:-

സ്കോളർഷിപ് തുക 5,00,00 രൂപ. 40 ശതമാനത്തിന് മുകളിൽ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് (person with disability) അപേക്ഷിക്കാം. ഡിഗ്രി/ ഡിപ്ലോമ കോഴ്സുകളിൽ ഒന്നാം വർഷം അല്ലെങ്കിൽ ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ പ്രവേശനം നേടിയവരും വാർഷിക കുടുംബ വരുമാനം 8 ലക്ഷം രൂപയ്ക്കു താഴെയുള്ളവരും ആയിരിക്കണം അപേക്ഷകർ.

2. പ്രഗതി സ്കോളർഷിപ്:-

സ്കോളർഷിപ് തുക 5,00,00 രൂപ. ഡിഗ്രി/ഡിപ്ലോമ കോഴ്സുകളിൽ ഒന്നാം വർഷം അല്ലെങ്കിൽ ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ പ്രവേശനം നേടിയ പെൺകുട്ടികൾക്ക് അപേക്ഷിക്കാം. വാർഷിക കുടുംബ വരുമാനം 8 ലക്ഷം രൂപയ്ക്കു താഴെയായിരിക്കണം.

3. സ്വനാഥ് സ്കോളർഷിപ്

:- സ്കോളർഷിപ് തുക 5,00,00 രൂപ.

അനാഥർ, കൊവിഡ് മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ടവർ, യുദ്ധത്തിൽ മരിച്ച സായുധ സേനാംഗങ്ങൾ/ സെൻട്രൽ പാരാമിലിട്ടറി സേനാംഗങ്ങൾ എന്നിവരുടെ കുട്ടികൾക്ക് അപേക്ഷിക്കാം. അംഗീകൃത സ്ഥാപനത്തിൽ ഡിഗ്രി/ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്നവരും വാർഷിക കുടുംബ വരുമാനം 8 ലക്ഷം രൂപയ്ക്കു താഴെയുള്ളവരും ആയിരിക്കണം അപേക്ഷകർ.

വെബ്സൈറ്റ്: scholarships. gov.in.

അവസാന തീയതി: 31.12.2023.

പ്രൊ​ഫ.​ ​ജോ​സ​ഫ് ​മു​ണ്ട​ശേ​രി സ്കോ​ള​ർ​ഷി​പ്പി​ന്അ​പേ​ക്ഷി​ക്കാം

പ്രൊ​ഫ.​ ​ജോ​സ​ഫ് ​മു​ണ്ട​ശേ​രി​ ​സ്കോ​ള​ർ​ഷി​പ്പി​ന് ​ന്യൂ​ന​പ​ക്ഷ​ ​മ​ത​വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഡി​സം​ബ​ർ​ 18​വ​രെ​ ​അ​പേ​ക്ഷി​ക്കാം. സ​ർ​ക്കാ​ർ​/​എ​യ്ഡ​ഡ്,​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ 2023​-24​ ​അ​ദ്ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ​ ​എ​സ്.​എ​സ്.​എ​ൽ.​സി​/​ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി,​ ​പ്ള​സ് ​ടു​/​വി.​എ​ച്ച്.​എ​സ്.​ഇ​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​എ​ല്ലാ​ ​വി​ഷ​യ​ങ്ങ​ൾ​ക്കും​ ​എ​ ​പ്ള​സ് ​നേ​ടു​ന്ന​വ​ർ​ക്കും​ ​ബി​രു​ദ​ ​ത​ല​ത്തി​ൽ​ 80​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​/​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ത​ല​ത്തി​ൽ​ 75​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ ​നേ​ടു​ന്ന​വ​ർ​ക്കു​മാ​ണ് ​സ്കോ​ള​ർ​ഷി​പ്പ്.​ ​കേ​ര​ള​ത്തി​ൽ​ ​പ​ഠി​ക്കു​ന്ന​ ​സ്ഥി​ര​താ​മ​സ​ക്കാ​രാ​യ​ ​മു​സ്ളിം,​ ​ക്രി​സ്ത്യ​ൻ,​ ​സി​ഖ്,​ ​ബു​ദ്ധ,​ ​ജൈ​ന,​ ​പാ​ഴ്സി​ ​മ​ത​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രാ​ക​ണം. ബി.​പി.​എ​ൽ​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് ​മു​ഗ​ണ​ന​ ​ന​ൽ​കും.​ ​ബി.​പി.​എ​ൽ​ ​അ​പേ​ക്ഷ​ക​രു​ടെ​ ​അ​ഭാ​വ​ത്തി​ൽ​ ​ന്യൂ​ന​പ​ക്ഷ​ ​മ​ത​ ​വി​ഭാ​ഗ​ത്തി​ലെ​ ​എ​ട്ടു​ല​ക്ഷം​രൂ​പ​വ​രെ​ ​വാ​ർ​ഷി​ക​ ​വ​രു​മാ​ന​മു​ള്ള​ ​എ.​പി.​എ​ൽ​ ​വി​ഭാ​ഗ​ത്തെ​യും​ ​പ​രി​ഗ​ണി​ക്കും. കു​ടും​ബ​ ​വാ​ർ​ഷി​ക​ ​വ​രു​മാ​ന​ത്തി​ന്റെ​യും​ ​മാ​ർ​ക്കി​ന്റെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ക.​ ​അ​പേ​ക്ഷ​ക​ർ​ക്ക് ​ഏ​തെ​ങ്കി​ലും​ ​ദേ​ശ​സാ​ൽ​കൃ​ത​ ​ബാ​ങ്ക് ​ഷെ​ഡ്യൂ​ൾ​ഡ്ബാ​ങ്കി​ൽ​ ​സ്വ​ന്തം​പേ​രി​ൽ​ ​അ​ക്കൗ​ണ്ട് ​ഉ​ണ്ടാ​യി​രി​ക്ക​ണം. s​c​h​o​l​a​r​s​h​i​p​ ​m​i​n​o​r​i​t​y​w​e​l​f​a​r​e.​k​e​r​a​l​a.​g​o​v.​i​n​ ​വ​ഴി​ ​നേ​രി​ട്ടോ​ ​w​w​w.​m​i​n​o​r​i​t​y​w​e​l​f​a​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ലെ​ ​സ്കോ​ള​ർ​ഷി​പ്പ് ​ലി​ങ്ക് ​മു​ഖേ​ന​യോ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 0471​ 2300524,​ 0471​ 2300523,​ 0471​ 2302090.