ലെൻസ് ഫെഡ് ജില്ലാ ഭാരവാഹികൾ

Monday 04 December 2023 12:12 AM IST
ലെൻസ്ഫെഡ് ജില്ലാ പ്രസിഡന്റ് ജി. ജയകുമാർ ബിൽടെക്

അടൂർ : എൻജിനിയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ ലൈസൻസ്ഡ് എൻജിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. അടൂർ ഗ്രീൻവാലിപാർക്കിൽ നടന്ന ജില്ലാസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഭാരവാഹികൾ : ജി.ജയകുമാർ ബിൽടെക് (പ്രസിഡന്റ്), വസന്ത ശ്രീകുമാർ (സെക്രട്ടറി), കുഞ്ഞുമോൻ കെങ്കിരേത്ത് (ട്രഷറർ), കെ.മനോജ് കുമാർ, ബിജു.സി (വൈസ് പ്രസിഡന്റ്), ടി.ആർ.രാജേഷ്, സാമുവൽ മാത്യു (ജോയിന്റ് സെക്രട്ടറി).