ലാബ് ടെക്‌നീഷ്യൻ ഒഴിവ്
Monday 04 December 2023 12:25 AM IST
പന്തളം : മെഴുവേലി കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ലാബിലേക്ക് ലാബ് ടെക്‌നീഷ്യന്റെ ഒഴിവുണ്ട്. യോഗ്യത ഡി.എം.എൽ.ടി ,ബി.എസ് സി എം.എൽ.ടി ( കേരള ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ) പ്രതിമാസ വേതനം 14000 രൂപ. അഭിമുഖം വ്യാഴാഴ്ച രാവിലെ 10ന് മെഴുവേലി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽസർട്ടിഫിക്കറ്റുകളുമായി എത്തണം.