മൈഗ്രേഷൻ കോൺക്ലേവ് : വെബ് പേജ് തുടങ്ങി

Monday 04 December 2023 12:26 AM IST

തിരുവല്ല: അന്തർദേശീയ കേരള പഠന കോൺഗ്രസിന് മുന്നോടിയായി പ്രവാസവും നവകേരളവും എന്ന സന്ദേശമുയർത്തി ജനുവരി 19 മുതൽ 21വരെ തിരുവല്ലയിൽ നടക്കുന്ന മൈഗ്രേഷൻ കോൺക്ലേവിന്റെ വെബ് പേജ് തുടങ്ങി. സംസ്ഥാന വനിതാ കമ്മിഷനംഗം എലിസബത്ത് മാമ്മൻ മത്തായി ഉദ്ഘാടനം നിർവ്വഹിച്ചു. ഡോ.ടി.എം.തോമസ് ഐസക്, എ.പത്മകുമാർ, പി.ബി.ഹർഷകുമാർ, റോഷൻ റോയി മാത്യു, പ്രവാസി സംഘം ജില്ലാസെക്രട്ടറി രഘുനാഥ് ഇടത്തിട്ട, മീഡിയ കൺവീനർ ടി.എ.റെജികുമാർ, ന്യൂനപക്ഷ കമീഷൻ അംഗം പീറ്റർ മാത്യു, അനുഷാപോൾ, ജയകൃഷ്ണൻ, സി.ജെ.കുട്ടപ്പൻ, അജിത് കുമാർ, കെ.എസ്.സജുകുമാർ, പി.കെ.ജേക്കബ്, റാണി ആർ.നായർ, ജോർജ് വർഗീസ്, വിവേക് ജേക്കബ് ഏബ്രഹാം എന്നിവർ സംസാരിച്ചു. മൂന്ന് ദിനങ്ങളിലായി 600 പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതായ മൈഗ്രേഷൻ കോൺക്ലേവിൽ ഒരുലക്ഷം പേർ പങ്കെടുക്കും. എ.കെ.ജി പഠനഗവേഷണ കേന്ദ്രവും വി.എസ്.ചന്ദ്രശേഖരപിള്ള പഠനഗവേഷണ കേന്ദ്രവും സംയുക്തമായാണ് മൈഗ്രേഷൻ കോൺക്ലേവ് സംഘടിപ്പിക്കുന്നത്. www.migrationconclave.com, ഓഫീസ് ഫോൺ: 90745 06006.

Advertisement
Advertisement