അദ്ധ്യാപക കായികമേള
മലപ്പുറം: മലപ്പുറം ജില്ലാ കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ അദ്ധ്യാപർക്കായി കായിക മത്സരം നടത്തുന്നു. ഉപജില്ലാ അടിസ്ഥാനത്തിലാണ് മത്സരം. പതിനേഴ് ഉപജില്ലയിൽ നിന്നും അദ്ധ്യാപകർ പങ്കെടുക്കും. ഡിസംബർ ഒൻപതിന് മലപ്പുറം സെഞ്ചുറി ടർഫിൽ വെച്ച് വൈകുന്നേരം നാലുമുതൽ ഷട്ടിൽ ടൂർണമെന്റ് നടത്തും. ഡിസംബർ 15 ന് കൂട്ടിലങ്ങാടി ബി സ്‌ക്വായർ ടർഫിൽ വെച്ച് വൈകുന്നേരം അഞ്ചു മുതൽ ഫുട്ബാൾ മത്സരം നടത്തും. ഡിസംബർ 17ന് മക്കരപറമ്പ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് രാവിലെ എട്ടു മുതൽ ക്രിക്കറ്റ് മത്സരം നടത്തും. ഉപജില്ലയിൽ നിന്നും വിജയിച്ച ടീമുകളാണ് ജില്ലാ മത്സരത്തിൽ പങ്കെടുക്കുക. സംഘാടക സമിതി യോഗം കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി മജീദ് കാടേങ്ങൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.പി.മുഹമ്മദലി, ജില്ലാ ജനറൽ സെക്രട്ടറി കോട്ട വീരാൻ കുട്ടി, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി സഫ്ത്തറലി വാളൻ, ജില്ലാ ട്രഷറർ കെ.എം ഹനീഫ, ജില്ലാ സെക്രട്ടറിമാരായ വി.ഷാജഹാൻ, ഏ.കെ. നാസർ വിദ്യാഭ്യാസ ജില്ലാ ഭാരവാഹികളായ കെ. സാദിഖ്, കെ. അൻവർ ഹുസൈൻ, കെ.ഷബീറലി, ജാഫർ വെള്ളേക്കാട്ട്, സി.എച്ച് ജാഫർ, എ. നൗഷാദ്, എം.ടി.അനീസ്, വി. യാക്കൂബ്, സി. നസീഫ്, എം.എ.റസാഖ്, എം.പി. ഉസ്മാൻ എന്നിവർ സംസാരിച്ചു.