ശിഷ്യയുടെ ചുവടുകൾക്ക് താളം പിടിച്ച് മൻസിയ

Monday 04 December 2023 12:40 AM IST

മലപ്പുറം: സമ്പൂർണ്ണ രാമായണം എം.ദേവനന്ദ വേദിയിൽ ആടിത്തകർക്കുമ്പോൾ ശിക്ഷ്യയുടെ താളച്ചുവടുകൾക്ക് താളം പിടിക്കുകയായിരുന്നു നർത്തകി വി.പി. മൻസിയ. കേരള നടന്ന വേദിയിലേക്ക് മൻസിയയുടെ കൈകൾ പിടിച്ചാണ് ദേവനന്ദ കയറിയത്. ആ ആത്മവിശ്വാസം മുഖത്ത് ആവോളമുണ്ടായിരുന്നു.

മലപ്പുറം സെന്റ് ജമ്മാസിലെ എട്ടാം ക്ലാസ്‌ വിദ്യാർത്ഥിനിയാണ് ദേവനന്ദ. ഒൻപതു വർഷമായി ഭരതനാട്യവും കേരളനടനവും അഭ്യസിക്കുന്ന ദേവനന്ദ എട്ടുവർഷമായി മൻസിയക്ക് കീഴിലാണ് നൃത്തം അഭ്യസിക്കുന്നത്. കേരള നടനത്തിന് ആദ്യമായാണ് ജില്ലയിൽ മത്സരിക്കുന്നത്. എട്ടിന് നടക്കുന്ന ഭരതനാട്യത്തിലും മത്സരിക്കുന്നുണ്ട്. പൂക്കോട്ടൂർ ഗവ. സ്കൂളിലെ അദ്ധ്യാപിക സ്മിതയുടെയും എൻജിനീയർ അനീഷിന്റെയും മകളാണ്. ഒൻപതാം ക്ലാസ്‌ വിദ്യാർത്ഥി ദേവദക്ഷൻ സഹോദരനാണ്.