എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷ പരിശീലനം

Monday 04 December 2023 12:46 AM IST

കൊല്ലം: മോട്ടോർ വാഹന വകുപ്പും കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി നാഷണൽ സർവീസ് സ്കീം സെല്ലും സംയുക്തമായി എൻജിനിയറിംഗ് വിദ്യാർത്ഥികൾക്കായി സുരക്ഷായനം -പേയ്സ് റോഡ് സുരക്ഷ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത പരിപാടിയുടെ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പരിശീലനമാണ് കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ നടന്നത്. രണ്ട് ദിവസത്തെ പരിശീലന പരിപാടി എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എച്ച്.അൻസാരി ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എൻ.സി.അജിത്ത് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ഡോ. കെ.ബിജുന കുഞ്ഞിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടറും പേയ്സ് കോ ഓർഡിനേറ്ററുമായ ദിലീപ് കുമാർ, എൻ.എസ് എസ് പ്രോഗ്രാം ഓഫീസർമാരായ കിരൺ രഘുനാഥ്, ഷാറോസ്, ഡോ. രശ്മി തുടങ്ങിയവർ സംസാരിച്ചു. ദിലീപ് കുമാർ, കൊല്ലം എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ രാംജി.കെ.കരൻ, ഡോ. ലത്തീഫ്, കെ.സുജയ്, എൻ.എസ്.എസ് സംസ്ഥാന കോ ഓർഡിനേറ്റർ രാകേഷ്, ട്രാക്ക് പരിശീലകൻ അജേഷ് മണിക്കർ എന്നിവർ ക്ലാസുകൾ നയിച്ചു. സമാപനം ട്രാക്ക് പ്രസിഡന്റും ജോ. ആർ.ടി.ഒയുമായ ശരത്ത്ചന്ദ്രൻ നിർവഹിച്ചു.