കാസർകോട് ജില്ലാ സ്കൂൾ കലോത്സവം നാളെ മുതൽ കാറഡുക്കയിൽ

Monday 04 December 2023 12:11 AM IST
കാസർകോട് ജില്ലാ സ്കൂൾ കലോത്സവം

കാസർകോട്: അറുപത്തിരണ്ടാമത് കാസർകോട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവം നാളെ മുതൽ ഒമ്പത് വരെ കാറഡുക്ക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. കലോത്സവ പ്രചരണ ഭാഗമായി വിവിധ സ്ഥലങ്ങളിൽ ഫ്ളാഷ് മോബ് നടത്തി.

ഹൈസ്‌കൂൾ, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ കുട്ടികൾ ബോവിക്കാനം, ചെർക്കള, കാസർകോട് പുതിയ ബസ് സ്റ്റാൻഡ്, ബദിയഡുക്ക, മുള്ളേരിയ, കർമംതോടി എന്നിവിടങ്ങളിലാണ് പരിപാടി അവതരിപ്പിച്ചത്. ബോവിക്കാനത്ത് നടന്ന പരിപാടി മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി ഉദ്ഘാടനം ചെയ്തു.

കെ. സനിഷ് കുമാരി, എം. ഷൈമ, കെ.വി. ലിഖിത, സി. സൂര്യ, എസ്. കീർത്തന, എം. ദിക്ഷ, പി.എൻ. ദിയ, പി. നിജിഷ, സി.ജെ. അർച്ചന, വർഷ ചന്ദ്രൻ, എം. സന്ധ്യ, പി. അനുപ്രിയ, ശ്രീവർഷ, ഡി. പൂർണിമ, ശരണ്യ, കാവ്യശ്രീ, സി. ധന്യശ്രീ, ബി. ജ്യോതിക, വി. ബസ്മിത എന്നീ കുട്ടികളാണ് ഫ്ളാഷ് മോബ് അവതരിപ്പിച്ചത്. മഞ്ജുള കുമാരി, സി. ശശി, എം. ഉഷ, കെ. രതീഷ്, കനകം തെക്കേപടിക്കൽ, ദീപ, ഉദയൻ കാടകം, ഗോകുൽ കൊട്ടംകുഴി, ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകി.