ആഴ്സനലിന് ജയം, മാഞ്ചസ്റ്ററിന് വീഴ്ച

Monday 04 December 2023 12:17 AM IST

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ വോൾവർഹാംപ്ടണിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച ആഴ്സനൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്ത് തുടരുന്നു. സ്വന്തം തട്ടകമായ ഇത്തിഹാദിൽ നടന്ന മത്സരത്തിന്റെ ആറാം മിനിട്ടിൽ ബുക്കായോ സാക്കയും 13-ാം മിനിട്ടിൽ മാർട്ടിൻ ഒഡേഗാഡുമാണ് ആഴ്സനലിന് വേണ്ടി ഗോളുകൾ നേടിയത്. 86-ാം മിനിട്ടിൽ മാത്യൂസ് കുഞ്ഞയാണ് വോൾവ്സിന്റെ ആശ്വാസഗോൾ നേടിയത്. 14 മത്സരങ്ങളിൽ നിന്ന് 33 പോയിന്റുമായാണ് ആഴ്സനൽ ഒന്നാമതുള്ളത്. 13 കളികളിൽ നിന്ന് 29 പോയിന്റുള്ള നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്.

കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് ന്യൂകാസിലിന് മുന്നിൽ അടിതെറ്റി. ന്യൂകാസിലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 55-ാം മിനിട്ടിൽ ലന്റണി ഗോർഡോൻ നേടിയ ഗോളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തോൽവിക്ക് വഴിയൊരുക്കിയത്.14 മത്സരങ്ങളിൽ നിന്ന് 24 പോയിന്റ് മാത്രമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഏഴാം സ്ഥാനത്താണ്.

Advertisement
Advertisement