കൗതുകമായി പാവകൾ
Monday 04 December 2023 12:24 AM IST
തിരുവനന്തപുരം: കാണികളിൽ കൗതുകം നിറച്ച് പാവകളും ശാസ്ത്രമേളയിൽ താരമായി. മോഹിനിയാട്ടവും കൃഷ്ണനും രാധയും കഥകളിയിലെ മിനുക്കും ഒക്കെ കുട്ടി കലാകാരന്മാർ ക്ഷമയോടെ ചെയ്തെടുത്തു. മൂന്ന് മണിക്കൂറോളം എടുത്താണ് കമ്പി വളച്ച് രൂപം ഉണ്ടാക്കി, വിവിധ നിറങ്ങളിലുള്ള കോട്ടൺ തുണികൾ കൊണ്ട് ഉടുപ്പ് തയ്ച്ച് പാവ പൂർത്തിയാക്കുന്നത്. കൊല്ലം വാളത്തുങ്കൽ ബോയ്സ് എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥിയായ എ.എസ്.സ്നേഹയെ സഹോദരിയാണ് ഈ വിദ്യ പഠിപ്പിച്ചത്. മണിക്കൂറുകളുടെ പരിശീലനത്തിന് ഒടുവിലാണ് നിർമ്മാണം വശത്താക്കിയത്.