സെയ്‌ദലിയുടെ കരവിരുത് മന്ത്രി അങ്കിളിന് സ്വന്തം

Monday 04 December 2023 12:24 AM IST

തിരുവനന്തപുരം: കൊല്ലം എം.ബി.ഗവ.വി എച്ച്.എസ്.എസ് പേരൂറിലെ പ്ലസ്‌ടു വിദ്യാർത്ഥി സെയ്ദലി ചെയ്ത മെറ്റൽ എൻഗ്രേവ്ഡ് ചിത്രം മന്ത്രി വി.ശിവൻകുട്ടി വിലയ്ക്കുവാങ്ങി. ശാസ്ത്രോത്സവത്തിലെ എച്ച്.എസ്.എസ് വിഭാഗം പ്രവൃത്തിപരിചയ മത്സരത്തിന് ശേഷം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രാമചന്ദ്രൻ നായർ 800 രൂപ നൽകി ചിത്രം കൈപ്പറ്റി. മെറ്റൽ ഷീറ്റിൽ കറുപ്പുനിറം അടിച്ച് ഗ്രേവർ പെൻ ഉപയോഗിച്ചാണ് ചിത്രങ്ങൾ കൊത്തിയെടുക്കുന്നത്. മാലാഖയുടെ രൂപമുള്ള ചിത്രമാണ്. മുന്നോട്ടുള്ള യാത്രയിൽ ഈ 'വില്പന' പ്രചോദനമാകുമെന്ന് സെയ്ദലി പറയുന്നു.